‘ലക്ഷ്യങ്ങള്‍ അടുത്തെത്തി’; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചനയെന്ന് ട്രംപ്; ‘ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ല, അത് ഉപയോഗിക്കുന്നവര്‍ സംരക്ഷിക്കട്ടെ’; പ്രസിഡന്റിന്റെ ഉടക്കിനു പിന്നില്‍ നാറ്റോയുടെ കാലുവാരല്‍?

ന്യൂയോര്‍ക്ക്: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചനയെന്ന് യുഎസ്. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അടുത്തെത്തിയെന്നും ഡോണള്‍ഡ് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും. അതുപയോഗിക്കുന്നവര്‍ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്.
ഇറാന്റെ തീവ്രവാദ ഭരണകൂടവുമായി ബന്ധപ്പെട്ട് തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അമേരിക്ക വളരെ അടുത്തെത്തിക്കഴിഞ്ഞെന്നാണ് ട്രംപ് പറഞ്ഞത്. അതിനാല്‍ പശ്ചിമേഷ്യേയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് പരിഗണനയിലാണ്. അതിനാല്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഇനി അതിനെ ആവശ്യാനുസരണം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ആവശ്യപ്പെട്ടാല്‍, ഈ രാജ്യങ്ങളെ തങ്ങള്‍ സഹായിക്കുമെന്നും എന്നാല്‍ ഇറാന്റെ ഭീഷണി ഇല്ലാതാക്കിക്കഴിഞ്ഞാല്‍ അത് ആവശ്യമായി വരരുതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഹോര്‍മുസിനെ ലക്ഷ്യമിടുന്ന ഇറാനിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ യുഎസിന് തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ യു.കെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ യുകെയുടെ തീരുമാനം വളരെ വൈകിപ്പോയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അവര്‍ തങ്ങളുടെ ആദ്യ സഖ്യകക്ഷിയായിരുന്നു. ബന്ധം വളരെ നല്ലതാണെന്നും പക്ഷേ ഇത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. ചാഗോസ് ദ്വീപുകളുടെ ഭാഗമായ ഡീഗോ ഗാര്‍സിയയുടെ പരമാധികാരം യുകെ മൗറീഷ്യസിന് വിട്ടുകൊടുത്തിരുന്നെങ്കിലും സേനാ താവളങ്ങള്‍ പിന്നീട് പാട്ടത്തിനെടുത്തിരുന്നു.
അതേസമയം ഇറാനിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കാനായി തങ്ങളുടെ സേനാ താവളങ്ങള്‍ ഉപയോഗിക്കാന്‍ യു.എസിന് അനുമതി നല്‍കിയ യു.കെ. നടപടി അപകടകരമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ബ്രിട്ടീഷ് ജീവനുകളെ കിയ സ്റ്റാമര്‍ അപകടത്തിലാക്കുകയാണെന്ന് അബ്ബാസ് അരാഗ്ചി ആരോപിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാന്‍ പ്രയോഗിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ഇസ്രായേല്‍-യുഎസ് യുദ്ധത്തില്‍ ഭാഗമാകാന്‍ ഭൂരിഭാഗം ബ്രിട്ടീഷ് ജനതയും ആഗ്രഹിക്കുന്നില്ലെന്നും അബ്ബാസ് എക്‌സില്‍ കുറിച്ചു.
യു.എ.ഇ, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളില്‍ കൂടുതല്‍ മിസൈല്‍ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ആറ് ഡ്രോണുകള്‍ പ്രതിരോധിച്ചതായി സൗദി അവകാശപ്പെട്ടു. നഗരത്തില്‍ കേട്ട ശബ്ദങ്ങള്‍ വിജയകരമായ വ്യോമ പ്രതിരോധ ഇടപെടലുകളുടെ ഫലമാണെന്ന് ദുബായും വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് കുവൈത്തും അറിയിച്ചു. കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തിന്റെ അരികിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ലെബനന്‍ തലസ്ഥാനത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ക്കായി ഇസ്രയേല്‍ സൈന്യം പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം എണ്ണവില ഉയര്‍ന്നതോടെ യുഎസ് ഓഹരി വിപണിയില്‍ ഇടിവ് തുടര്‍ന്നു. മൂന്ന് പ്രധാന സൂചികകളും തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും നഷ്ടം രേഖപ്പെടുത്തി.
#DonaldTrump, #IranWar, #MiddleEastCrisis, #HormuzStrait, #TrumpTruthSocial, #USAiranConflict, #UKIsraelAlliance, #DiegoGarcia, #ChagosIslands, #GlobalOilPrices, #StockMarketCrash, #IranDroneAttack, #DubaiNews, #SaudiArabiaDefense, #KuwaitSecurity, #AbbasAraghchi, #KeirStarmer, #IsraelLebanonWar, #Geopolitics, #WorldNewsMalayalam, #TrumpUpdates, #WestAsiaConflict, #EnergySecurity, #InternationalRelations






