Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘പിണറായി 3.0 വരില്ലെന്നു പറയാന്‍ കഴിയില്ല, സതീശന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല’; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും സുധാകരന്‍; കണ്ണൂരില്‍ കലാപക്കൊടി താഴുന്നില്ല; യൂത്ത് കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കു മുന്നോട്ട്

കണ്ണൂര്‍: പിണറായി വിജയന്‍ മൂന്നാമതും അധികാരത്തിലെത്തില്ലെന്നു പറയാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. അതിനുള്ള ‘മെറ്റീരിയലു’കള്‍ തന്റെ കൈയിലില്ല. വി.ഡി. സതീശന്‍ നൂറു സീറ്റ് ലഭിക്കുമെന്നൊക്കെ പറയുന്നുണ്ട്. അവര്‍ക്ക് ഉറപ്പുണ്ടായിരിക്കും. എനിക്ക് അതിനുള്ള ബോധ്യമില്ലെ’ന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നേതൃത്വത്തെ മുള്‍മുനയിലാക്കിയശേഷം തിരിച്ചെത്തിയ സുധാകരന്‍ പ്രചാരണത്തില്‍ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചത് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍, അഭിമുഖങ്ങളിലൂടെ അതൃപ്തി വ്യക്തമാക്കുകയാണ് സുധാകരന്‍ ചെയ്യുന്നത്. കേരളത്തിലെ നേതാക്കള്‍ പറഞ്ഞതുകൊണ്ടല്ല, മറിച്ചു രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന ഖാര്‍ഗെയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തില്‍നിന്നു പിന്‍മാറിയത്. ഒറ്റയ്ക്കു മത്സരിക്കുകയെന്നത് തന്നേപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ആലോചിക്കാന്‍ പാടില്ലാത്തതാണ്. ബിജെപിയില്‍ ചേരുമെന്നു പറയുന്നതൊക്കെ ശുദ്ധ അസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു.

Signature-ad

അതേസമയം, നാളെ കണ്ണൂരിലും മട്ടന്നൂരിലും സുധാകരന്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്ണൂരിലെയും മട്ടന്നൂരിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.ഒ. മോഹനനും, ചന്ദ്രന്‍ തില്ലങ്കേരിയും കെ. സുധാകരനെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചു. വീട്ടില്‍ എത്തിയ ടി.ഒ. മോഹനനെ ഷാള്‍ അണിയിച്ചു സ്വീകരിച്ച കെ സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി. കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും എന്ന വാക്കാണ് അദ്ദേഹം പറഞ്ഞതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ടി.ഒ. മോഹനന്‍ പ്രതികരിച്ചു.

നാളെ മട്ടന്നൂരിലും കണ്ണൂരിലും കെ സുധാകരന്‍ പ്രചാരണത്തിനായി ഇറങ്ങും. മട്ടന്നൂരിലെ തിരഞ്ഞെടുപ്പ് കണ്വെന്ഷനിലും റോഡ് ഷോ യിലും സുധാകരന്‍ പങ്കെടുക്കും. മട്ടന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചന്ദ്രന്‍ തില്ലങ്കേരിയും സുധാകരനെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചു. അതിനിടെ കണ്ണൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ കലഹം തുടരുകയാണ്. സിപിഎം വിമതര്‍ക്ക് പിന്തുണ നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ തളിപ്പറമ്പിലും പയ്യന്നൂരിലും യൂത്ത് കോണ്‍ഗ്രസ് മത്സരത്തിന് ഒരുങ്ങുകയാണ്. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനും, പയ്യന്നൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫാര്‍സിന്‍ മജീദും മത്സരിക്കാനാണ് നീക്കം.

#KSudhakaran, #CongressCrisis, #PinarayiVijayan, #KeralaPolitics, #UDFKerala, #VDSatheesan, #KannurPolitics, #CongressRebellion, #YouthCongress, #Pinarayi3, #KeralaElections, #LDFvsUDF, #PoliticalNewsKerala, #SudhakaranEffect, #CongressInternalIssues #KeralaPolitics2026, #KSudhakaranInterview, #CongressVsCongress, #PinarayiVijayanThirdTerm, #VDSatheesanCongress, #KannurUDFCrisis, #KeralaElectionUpdates, #CongressLeadership, #KeralaPoliticalNews, #SudhakaranVsSatheesan, #UDFCampaign, #CandidSudhakaran, #KeralaPoliticalAnalysis

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: