ദുബായ് എക്‌സ്‌പോയ്ക്കു വേണ്ടി മലയാളി കൂട്ടായ്മ ഒരുക്കിയ സംഗീത ആല്‍ബം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു
മഹാമാരിയായ കൊറോണയെ അതിജീവിച്ചുകൊണ്ട് ലോകത്തിനു വേണ്ടി പുത്തന്‍ പ്രതീക്ഷകളുടെ മുഴുവൻ സാധ്യതകളും തുറന്നുകൊടുക്കുന്ന എക്‌സ്‌പോയെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ആല്‍ബം അഞ്ച് ഭാഷകളും അഞ്ച് ദേശങ്ങളും ഒരുമിപ്പിച്ച മനോഹരമായ സംഗീത-ദൃശ്യ വിസ്മയമാണ്. യു.എ.ഇയിലെ എത്ര കണ്ടാലും മതി വരാത്ത കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ ഈ ആല്‍ബത്തിലൂടെ കഴിഞ്ഞിട്ടുണ്ട്
നാദ വര്‍ണ്ണ വിസ്മയങ്ങള്‍ പെയ്തിറങ്ങുന്ന ദുബായ് എക്‌സ്‌പോയ്ക്കു വേണ്ടി മലയാളി കൂട്ടായ്മ ഒരുക്കിയ സംഗീത ആല്‍ബം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു.
റഫീഖ് നാലകത്താണ് ആല്‍ബത്തിന്റെ രചനയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.192 രാജ്യങ്ങളുടെ പവലിയനുകളുമായി ലോകത്തെ മുഴുവന്‍ ഒരു സ്ഥലത്ത് നിന്ന് നോക്കി കാണാന്‍ കഴിയുന്ന ദുബായ് എക്‌സ്‌പോ അത്ഭുതങ്ങളാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്. ലോകത്തെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്ന മഹാമേളയ്ക്ക് ആദരം നല്‍കി കൊണ്ട് തയ്യാറാക്കിയ സംഗീത ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബട്ടര്‍ഫ്‌ളൈ മീഡിയയാണ്. കൊറോണ എന്ന മഹാമാരിയെ അതിജീവിച്ചുകൊണ്ട് ലോകത്തിനു വേണ്ടി പുത്തന്‍ പ്രതീക്ഷകളുടെ എല്ലാ സാധ്യതകളും തുറന്നുകൊടുക്കുന്ന എക്‌സ്‌പോയെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ആല്‍ബം അഞ്ച് ഭാഷകളും അഞ്ച് ദേശങ്ങളും ഒരുമിപ്പിച്ച മനോഹരമായ സംഗീത-ദൃശ്യ വിസ്മയമാണ്. യു.എ.ഇയിലെ എത്ര കണ്ടാലും മതി വരാത്ത കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ ഈ ആല്‍ബത്തിലൂടെ ബട്ടര്‍ഫ്‌ലൈ മീഡിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന റഫീക്ക് നാലകത്ത് രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയത് മിസജാദ് സാബുവാണ്.സിനിമ പിന്നണി ഗായകന്‍ അക്ബര്‍ഖാന്‍, മാലിക്ക് സിനിമയിലെ അറബ് ഗാനം പാടിയ ഹിദാ സാക്കിര്‍, നന്ദ ജെദേവന്‍, മിഷാദ് സാറാ എന്നിവരാണ് ആലാപനം നടത്തിയിട്ടുള്ളത്. ആല്‍ബത്തിന്റെ പ്രകാശനം പ്രമുഖ വ്യവസായി ഷെരീഫ് തറയില്‍ നിര്‍വ്വഹിച്ചു. യു. എ.ഇയിലെ പ്രവാസി മലയാളി കുടുംബങ്ങള്‍ ഒത്ത് ചേര്‍ന്നാണ് സംഗീത ആല്‍ബം തയ്യാറാക്കിയത്. ഇറ്റ്‌സ് മലബാര്‍ റസ്റ്റൊറന്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച സംഗീത ആല്‍ബം ദേശ ഭാഷകള്‍ക്കതീതമായി തദ്ദേശീയരും പ്രവാസികളും ഏറ്റെടുത്തിരിക്കുകയാണ്.