നന്ദി… നന്ദി… നന്ദി, കുറുപ്പിനെ പിന്തുണച്ച, സ്നേഹിച്ച, വിജയിപ്പിച്ച ഏവര്‍ക്കും നന്ദി, ദുല്‍ഖര്‍ സൽമാൻ
“നിങ്ങളുടെ സ്‌നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഈ നിലയിലേക്ക് എത്തിച്ചത്. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ‘കുറുപ്പി’നെ എത്തിച്ച എല്ലാ നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്‌നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി…”
“നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹത്തിന് നന്ദി! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് എല്ലാം നന്ദി… സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയതിന്റെ ആഘോഷവും ആവേശവുമാണ് ഇപ്പോള്‍. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്.
കുറുപ്പിന്റെ ഓരോ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്.
നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്.
ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ‘കുറുപ്പി’നെ എത്തിച്ച നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്‌നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി…”
ദുല്‍ഖര്‍ സൽമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏവരേയും നന്ദി അറിയിക്കുന്നു.
മലയാളികളുടെ മനസ്സില്‍ നിഗൂഢതയുടെ പര്യായം പോലെ 37 വര്‍ഷങ്ങളായി പിടികിട്ടാപ്പുള്ളിയായി കഴിയുകയാണ് സുകുമാരക്കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീര്‍ച്ചയില്ലാത്ത സുകുമാരക്കുറുപ്പ് അവശേഷിപ്പിക്കുന്ന സംശയങ്ങള്‍ ഏറെയാണ്. ആ സംശയങ്ങളുടെയും നിഗൂഢതകളുടെയും പിന്നാലെ ‘കുറുപ്പ്’ ഇന്ന് തിയേറ്ററുകളില്‍ എത്തി.
ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷത്തിൽ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍.
കൊവിഡ്- ലോക്ഡൗൺ സങ്കീർണതകൾക്കു ശേഷം റിലീസ് ചെയ്യുന്ന ആദ്യ സൂപ്പർ താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ കുറുപ്പായി എത്തിയ ദുൽഖർ ആരാധകരെ ഒന്നടങ്കം കീഴടക്കി.
രാവിലെ 7 മണി മുതൽ തിയേറ്ററുകളിൽ പ്രേക്ഷക പ്രവാഹമായിരുന്നു. ‘കുറുപ്പ്’ റിലീസ് ചെണ്ടമേളവും നൃത്തച്ചുവടുകളുമായി ആരാധകർ ആഘോഷമാക്കി. തിയേറ്ററുകളിൽ കോവിഡിനെ തുടർന്ന് ആദ്യമായാണ് ഇത്രയധികം പ്രേക്ഷകർ ഒഴുകി എത്തുന്നത്. ഇതോടെ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി കുറുപ്പ് മാറിക്കഴിഞ്ഞു.