Breaking NewsIndiaLead NewsNEWSNewsthen Specialpolitics

80 സീറ്റ്, ഉപമുഖ്യമന്ത്രി പദം: വിജയ്ക്ക് ബിജെപിയുടെ വമ്പന്‍ ഓഫര്‍; തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറിമറിയുമെന്ന് നിരീക്ഷകര്‍; വിശ്വാസ്യതയെ ബാധിച്ചേക്കുമെന്ന് അടുപ്പക്കാരുടെ മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. സഖ്യം വിജയിച്ചാല്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് സൂചനകള്‍. സീറ്റ് വിഭജനത്തിന്റെ ഭാഗമായി ടിവികെയ്ക്ക് ഏകദേശം 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ തന്നെ മാറിമറിഞ്ഞേക്കാം. ചെറിയ വോട്ട് വിത്യാസങ്ങള്‍ പോലും വലിയ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഈ സഖ്യം നിര്‍ണ്ണായകമാണ്. എന്നാല്‍, മുഖ്യമന്ത്രി പദത്തിലാണ് വിജയ്യുടെ കണ്ണ് എന്നാണ് വിവരം. ഇതാണ് ഇപ്പോള്‍ ചര്‍ച്ചകളിലെ പ്രധാന തര്‍ക്കവിഷയം.

Signature-ad

വിജയ്യെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എന്‍ഡിഎ (NDA) സഖ്യത്തില്‍ എത്തിക്കാന്‍ ബിജെപി ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയെ ഇടനിലക്കാരനാക്കി വിജയ്യുമായി ആശയവിനിമയം നടത്താന്‍ ബിജെപി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വോട്ട് ബാങ്കില്‍ ബിജെപിയുടെ കണ്ണ്

തമിഴ്നാട്ടിലുടനീളം വിജയ്ക്കുള്ള വന്‍ ആരാധകവൃന്ദമാണ് ബിജെപിയെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇതില്‍ ചെറിയൊരു ശതമാനം വോട്ടുകള്‍ ലഭിച്ചാല്‍ പോലും അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പല മണ്ഡലങ്ങളിലും രണ്ട് ശതമാനം വോട്ട് മറിഞ്ഞാല്‍ പോലും ഫലം മാറിമറിയാമെന്നാണ് ബിജെപി തന്ത്രജ്ഞരുടെ വിലയിരുത്തല്‍.

വിജയ് ക്യാമ്പിലെ ആശങ്കകള്‍

അതേസമയം, ബിജെപിയുമായുള്ള സഖ്യം വിജയ്യുടെ രാഷ്ട്രീയ പ്രതിച്ഛായയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ അടുത്ത ഉപദേശകര്‍ക്കിടയില്‍ ആശങ്കയുണ്ട്. രാഷ്ട്രീയത്തില്‍ ഒരു സ്വതന്ത്ര ബദലായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വിജയ്, തുടക്കത്തില്‍ തന്നെ ഒരു ദേശീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമോ എന്നാണ് ഇവരുടെ പേടി. പുതിയൊരു രാഷ്ട്രീയ മാറ്റം പ്രതീക്ഷിക്കുന്ന വോട്ടര്‍മാര്‍ക്കിടയില്‍ ഇത് തിരിച്ചടിയായേക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു.

#തമിഴ്നാട്ഇലക്ഷൻ, #വിജയ്, #ടിവികെ, #ബിജെപി, #തമിഴകവെട്രികഴകം, #രാഷ്ട്രീയം, #വിജയ്ബിജെപിസഖ്യം, #തമിഴ്നാട്വാർത്തകൾ, #മലയാളംവാർത്ത, #ബ്രേക്കിംഗ്ന്യൂസ്, #ഡെയ്‌ലിഹണ്ട് #TamilNaduElection2026, #ActorVijay, #TVK, #BJP, #NDA, #TamilPolitics, #ThalapathyVijay, #SeatSharing, #DeputyCM, #ElectoralPolitics, #BreakingNews, #IndiaPolitics

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: