Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഖത്തറില്‍ വ്യോമാക്രമണം; തൊടുത്തത് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും; യുഎസ് സൈനികരെ കുറിച്ച് വിവരം നല്‍കാന്‍ മേഖലയിലെ പൗരന്‍മാരോട് ഇറാന്റെ ആഹ്വാനം; പുണ്യ സ്ഥലങ്ങളിലെ പ്രാര്‍ഥനകള്‍ നിര്‍ത്തി ഇസ്രയേല്‍

ഖത്തറിന് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തി. ഖത്തര്‍ സൈന്യം ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും നിരവധി ഡ്രോണുകളും ആകാശത്തുവെച്ച് തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതിനിടെ മേഖലയിലുടനീളമുള്ള യുഎസ് സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ ഐആര്‍ജിസി ഇന്റലിജന്‍സ് സംഘടന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഹോട്ടലുകളിലും സ്വകാര്യയിടങ്ങളിലും താമസിക്കുന്ന 11,000 യുഎസ് സൈനികരെ കണ്ടെത്താനാണ് മേഖലയിലെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Signature-ad

അറബ് സഹോദരങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ യുഎസ് ശ്രമിക്കുമെന്നും അതിനാല്‍ അവര്‍ക്ക് അഭയം നല്‍കാതിരിക്കുകയും അവരുടെ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും ഐആര്‍ജിസി ആഹ്വാനം ചെയ്യുന്നു

ഇസ്രയേല്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇറാന്‍ മിസൈല്‍ ആക്രമണം. മധ്യ ഇസ്രയേലിലും ടെല്‍ അവീവിലും സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇസ്രയേലിലെ മേഖലയിലാണ് മിസൈല്‍ പതിച്ചതെന്ന് ഇസ്രായേലിന്റെ ഹോം ഫ്രണ്ട് കമാന്‍ഡ് അറിയിച്ചു. ഇറാന്റെ ആക്രമണം തടയാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്റെ മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന്, ആരാധകരുടെ സുരക്ഷയ്ക്കായി ജറുസലേമിലെ പുണ്യസ്ഥലങ്ങളിലെ പ്രാര്‍ത്ഥനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.

ജൂത, മുസ്ലീം, ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചില ആരാധനാലയങ്ങള്‍ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനിടെ ഇറാഖില്‍ ഒരു യുഎസ് സൈനിക വിമാനം തകര്‍ന്നുവീണതായി അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്ധനം നിറയ്ക്കുന്ന ഒരു സൈനികവിമാനമാണ് തകര്‍ന്നതെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ഒരു പ്രസ്താവനയില്‍ പറയുന്നു.

ഇറാന് തലസ്ഥാനമായ ടെഹ്റാന് നേര്‍ക്ക് വീണ്ടും ആക്രമണം. വ്യാപകമായ ആക്രമണ പരമ്പര ആരംഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ടെഹ്‌റാനിലെ അടിസ്ഥാന സൗകര്യങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സൈന്യം അറിയിച്ചു. ടെഹ്റാനിലെ ഒരു മാര്‍ക്കറ്റിനു സമീപം സ്ഫോടനങ്ങള്‍ ഉണ്ടായി. അഹ്വാസ് നഗരത്തിലും ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു. ടെഹ്റാന്റെ തെക്ക് ഭാഗത്തും കാഷാന്‍ നഗരത്തിലും മിസൈലുകള്‍ പതിച്ചു. ചില സുരക്ഷാ ചെക്ക്പോസ്റ്റുകളും ആക്രമിക്കപ്പെട്ടു.

#MiddleEastConflict, #IranIsraelWar, #QatarAttack, #MissileAttack, #DroneStrike, #IRGC, #IsraelNews, #IranNews, #USMilitary, #TehranExplosions, #GulfNews, #BreakingNews, #GlobalConflict, #MiddleEastCrisis, #MalayalamNews, #LatestUpdates, #InternationalRelations, #DefenceNews, #TelAviv, #IraqUSPlaneCrash

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: