Breaking NewsKeralaLead NewsNEWSpolitics

‘റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ; മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ‘: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്; ‘ഏതൊക്കെ മന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന്‘ രാജീവ് ചന്ദ്ര ശേഖർ

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ് സുരേഷ് ചോദിച്ചു. മാധ്യമങ്ങളോടാണ് എസ് സുരേഷ്, മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്.

പരാതിയുണ്ടെങ്കിൽ അമ്മായപ്പനോട് പറയട്ടെ. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരെയും ക്ഷണിക്കാൻ ഇത് കുടുംബ പരിപാടിയല്ല. പ്രോട്ടോകോൾ അനുസരിച്ച് തന്നെയാണ് തീരുമാനമെടുത്തതെന്നും എസ് സുരേഷ് പറഞ്ഞു.

Signature-ad

ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെയടക്കം വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും രം​ഗത്തെത്തി. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കണ്ടേതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് റിയാസ് എന്ന് ചൂണ്ടികാട്ടിയപ്പോള്‍ ഏതൊക്കെ മന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ മറുപടി നൽകി. മുഖ്യമന്ത്രി എന്തുകൊണ്ട് മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ വിയോജിപ്പ് അറിയിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: