Breaking NewsKeralaLead NewsNEWS
ധൻബാദ് എക്സ്പ്രസിന്റെ എസ് കോച്ചിനു താഴെ അറ്റ മനുഷ്യ കൈ ; ട്രെയിൻ തട്ടി മരിച്ചയാളുടെത്? ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. എസ് കോച്ചിന്റെ താഴെയാണ് കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ചയാളുടെ കൈ ആണെന്നാണ് സംശയം.
വെള്ളിയാഴ്ച വൈകുന്നേരം ആലപ്പുഴയിൽ സർവീസ് അവസാനിപ്പിച്ചതാണ് ധൻബാദ് എക്സ്പ്രസ്. ശുചീകരണ ജോലികൾ ചെയ്യുന്നതിനിടയിൽ അർധരാത്രിയോടെ തൊഴിലാളികളാണ് എസ് 5 കോച്ചിന് താഴെ കൈ കണ്ടത്. സംഭവത്തിൽ ആർപിഎഫ് കേസ് എടുത്തിട്ടുണ്ട്.
എസ് 5 കോച്ച് ആലപ്പുഴയിൽ നിർത്തയിട്ടതിന് ശേഷം ബാക്കി കോച്ചുകളുമായി ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.






