Breaking NewsKeralaLead NewsNEWSpolitics

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിആർഡി ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പെൻഷൻ പറ്റില്ലെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മുൻ യുഡിഎഫ് സർക്കാരിനെ വിമർശിച്ചുക്കൊണ്ടുള്ള പിആർഡി പരസ്യത്തിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ പിആർഡി ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പെൻഷൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തിന്‍റെ നിലപാട് ആദ്യം വ്യക്തമാക്കട്ടെയെന്നും മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്ന് മാത്രമേ ഇപ്പോൾ പറഞ്ഞിട്ടുള്ളൂവെന്നും മുരളീധരൻ പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടി പഴയപോലെയുള്ള കേഡർ പാർട്ടി അല്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി പൊങ്കാലയ്ക്ക് ശേഷം അതിവേഗത്തിൽ നടക്കാറുള്ള ക്ലീനിങ് ഇത്തവണ യഥാസമയം ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളിൽ 30 മണിക്കൂറോളം വൈകിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ ഈ കാലതാമസം വലിയ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: