Breaking NewsIndiaLead NewsNEWSSportsTRENDING

‘ഒന്നുകില്‍ 60 റണ്‍സിന് ജയിക്കണം, അല്ലെങ്കില്‍ 8 ഓവര്‍ ബാക്കി നില്‍ക്കേ അടിച്ചെടുക്കണം’; രണ്ടും സംഭവിക്കാന്‍ പോകുന്നില്ല; പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തില്ലെന്ന പ്രവചനവുമായി വീരേന്ദര്‍ സെവാഗ്

ബംഗളുരു: പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടില്ലെന്ന് പ്രവചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. ക്രിക്ബസില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് സെവാഗ് വെടിപൊട്ടിച്ചത്.

സല്‍മാന്‍ അലി ആഗയുടെ ടീം ആദ്യം ബാറ്റ് ചെയ്ത് 160 റണ്‍സ് നേടിയാല്‍, അവര്‍ 60-ലധികം റണ്‍സിന് വിജയിക്കേണ്ടതുണ്ട്. ‘അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല’ എന്നായിരുന്നു സേവാഗിന്റെ പ്രതികരണം. ശ്രീലങ്ക ഉയര്‍ത്തിയ 160 റണ്‍സ് പിന്തുടരുകയാണെങ്കില്‍, 40-ലധികം പന്തുകള്‍ ബാക്കിനില്‍ക്കെ പാകിസ്ഥാന്‍ ജയിക്കണം. ‘അതും സംഭവിക്കാന്‍ പോകുന്നില്ല’ സെവാഗ് കൂട്ടിച്ചേര്‍ത്തു.

Signature-ad

കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെവാഗ് പറഞ്ഞത് ഇങ്ങനെയാണ്: ‘പാകിസ്ഥാന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇംഗ്ലണ്ട് ജയിക്കണമെന്ന അവരുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു. എന്നാല്‍ അവരുടെ ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ പാകിസ്ഥാനെ സഹായിക്കാന്‍ പോകുന്നില്ല. അവര്‍ കുറെ കാലമായി പ്രാര്‍ത്ഥിക്കുന്നു, പക്ഷേ അത് ഫലിക്കുന്നില്ല. അതിനാല്‍ ഇത് സാധ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ എങ്ങനെയെങ്കിലും യോഗ്യത നേടിയാല്‍ അത് വളരെ നല്ലത്.’

‘അവര്‍ 160 റണ്‍സ് എടുക്കുകയും 60 റണ്‍സിന് വിജയിക്കുകയും ചെയ്യണമെങ്കില്‍ ശ്രീലങ്ക അങ്ങേയറ്റം മോശം ക്രിക്കറ്റ് കളിക്കേണ്ടി വരും. അവര്‍ ഏകദേശം 90 റണ്‍സിന് പുറത്താകണം, അത് സാധ്യമല്ല’ സെവാഗ് പറഞ്ഞു.

എങ്കിലും, റണ്‍സ് പിന്തുടരുമ്പോള്‍ പാകിസ്ഥാന് ഒരു ‘പെര്‍ഫെക്റ്റ് വിന്‍’ നേടാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് സെവാഗ് വിശ്വസിക്കുന്നു. 40 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയിക്കുന്നത് സാധ്യമാണെങ്കിലും, 13.2 ഓവറില്‍ കളി അവസാനിപ്പിക്കാന്‍ പാകിസ്ഥാന്റെ ബാറ്റിംഗ് അത്ര ശക്തമല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

‘അത്രയും വേഗത്തില്‍ 160 റണ്‍സ് എടുക്കുന്ന കാര്യം മറന്നേക്കൂ, പാകിസ്ഥാന്‍ 20 ഓവറില്‍ പോലും സ്ഥിരമായി 160 റണ്‍സ് എടുക്കുന്നില്ല. പിന്നെ എങ്ങനെ അവര്‍ 14 ഓവറില്‍ 160 റണ്‍സ് എടുക്കും? അതുകൊണ്ടാണ് ഞാന്‍ പറയുന്നത് അവരുടെ ജനങ്ങളുടെ പ്രാര്‍ത്ഥന ഇംഗ്ലണ്ടിന് വേണ്ടി മാത്രമായിരുന്നു, അത് ഫലിച്ചു,’ സെവാഗ് പരിഹസിച്ചു.

മനോജ് തിവാരിയുടെ അഭിപ്രായം

സേവാഗിന്റെ അഭിപ്രായങ്ങളോട് അദ്ദേഹം ഭൂരിഭാഗവും യോജിച്ചെങ്കിലും, പാകിസ്ഥാന് ചെറിയൊരു സാധ്യതയുണ്ടെന്ന് മനോജ് തിവാരി പറഞ്ഞു. ‘കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ശ്രീലങ്ക കളിച്ച രീതി ഒരു ചെറിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഫഖര്‍ സമന്റെ വരവോടെ സാഹിബ്‌സാദ ഫര്‍ഹാന് ഒരു പിന്തുണ ലഭിച്ചേക്കാം. ഫര്‍ഹാന്‍ ഇന്ത്യക്കെതിരെ മാത്രമാണ് റണ്‍സ് എടുക്കാത്തത്, മറ്റെല്ലാവര്‍ക്കും എതിരെ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ കൂടിയാണ് അദ്ദേഹം,’ തിവാരി പറഞ്ഞു.

രണ്ടാം ഇന്നിംഗ്സില്‍ ഈ രണ്ട് ബാറ്റ്സ്മാന്‍മാരും തകര്‍ത്തടിച്ചാല്‍ വിജയത്തിന് നേരിയ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ കായിക മന്ത്രി കൂടിയായ തിവാരി കൂട്ടിചേര്‍ത്തു. കൂടാതെ, ഉസ്മാന്‍ താരിക്കിനെ 12-ഓ 13-ഓ ഓവറുകള്‍ക്ക് ശേഷം പന്തെറിയിക്കുന്നത് പാകിസ്ഥാന്‍ കാണിക്കുന്ന വലിയ തെറ്റാണെന്നും സ്പിന്നറെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

#T20WorldCup2026, #VirenderSehwag, #PakistanCricket, #CricketNewsMalayalam, #SrilankaVsPakistan, #FakharZaman, #ManojTiwary, #CricketUpdates, #DailyhuntCricket, #ക്രിക്കറ്റ്വാർത്തകൾ

#T20WC2026, #SehwagPrediction, #PakistanQualificationScenario, #CricbuzzDiscussion, #IndiaVsPakistan, #SahibzadaFarhan, #CricketGeopolitics, #SportsNewsIndia, #CricketAnalysis, #WorldCupSemiFinals

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: