Breaking NewsKeralaLead NewsNEWS

സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷും തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും ലിസ്റ്റിൽ, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയ ചർച്ചയിലേക്ക് സിപിഎം നേതൃത്വം കടക്കുന്നു. പല പ്രമുഖരും ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റപ്പെട്ടപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രമുഖർ ലിസ്റ്റിൽ ഇടംപിടിച്ചു, അതേസമയം ജില്ലകളിൽനിന്നുള്ള പേരുകൾ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സിറ്റിങ് എംഎൽഎമാർക്ക് മേൽക്കൈയുള്ള പട്ടികയാണ് ജില്ലകളിൽനിന്നു വന്നിരിക്കുന്നത്. 2 ടേം വ്യവസ്ഥ പൂർണമായും ഒഴിവാക്കിയിട്ടില്ല എന്നതിനാൽ അത് അതേപടി അംഗീകരിക്കണമെന്നില്ല. സംസ്ഥാന നേതൃത്വം നേരിട്ടു ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനം.

അതേസമയം തോമസ് ഐസക്കും ഇ.പി.ജയരാജനും അടക്കമുള്ള ചിലർ ജില്ലാ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുമില്ല. പട്ടികയിലുള്ള ജില്ലാ സെക്രട്ടറിമാർക്കു മത്സരിക്കാൻ അനുവാദം നൽകുമോ എന്നതും കണ്ടറിയണം.

Signature-ad

തിരുവനന്തപുരം

തലസ്ഥാനത്ത് 10 സിറ്റിങ് എംഎൽഎമാരെത്തന്നെ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയായ വി. ജോയിയും ഇതിൽപെടും. അദ്ദേഹത്തിന് അനുമതി നൽകിയാൽ പകരം പുതിയ ജില്ലാ സെക്രട്ടറി വരും. മന്ത്രി വി.ശിവൻകുട്ടി (നേമം), വി.ജോയ് (വർക്കല), ഒ.എസ്.അംബിക (ആറ്റിങ്ങൽ), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ്), ജി.സ്റ്റീഫൻ (അരുവിക്കര), സി.കെ.ഹരീന്ദ്രൻ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആൻസലൻ (നെയ്യാറ്റിൻകര) എന്നിവർ പട്ടികയിലുണ്ട്.

കൊല്ലം

രണ്ട്തവണ എംഎൽഎയായിരുന്ന നടൻ എം. മുകേഷിനെ ജില്ലാ സെക്രട്ടേറിയറ്റ് വെട്ടി. പകരം എസ്. ജയമോഹന്റെ പേര്. കുണ്ടറയിൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ ജെ. മേഴ്സിക്കുട്ടിയമ്മ പട്ടികയിൽ ഇല്ല. മന്ത്രി കെ.എൻ ബാലഗോപാൽ (കൊട്ടാരക്കര), എസ്. ജയമോഹൻ (കൊല്ലം), എം. നൗഷാദ് (ഇരവിപുരം), ഡോ.സുജിത് വിജയൻപിള്ള (ചവറ), എസ്.എൽ സജികുമാർ (കുണ്ടറ).

പത്തനംതിട്ട

2 ടേം പൂർത്തിയാക്കിയെങ്കിലും മന്ത്രി വീണാ ജോർജിന്റെ പേരുതന്നെയാണ് ആറന്മുളയിൽ. കെ.യു. ജെനീഷ് കുമാർ (കോന്നി). ഇരുവരും സിറ്റിങ് എംഎൽഎമാരാണ്.

ഇടുക്കി

ഉടുമ്പൻചോലയിൽ എം.എം. മണിക്കൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.കെ.ജയചന്ദ്രനും പരിഗണനയിൽ. എ. രാജ (ദേവികുളം)

കോട്ടയം
പാർട്ടിക്ക് അങ്ങോട്ട് കത്ത് നൽകി നേതൃനിരയിൽ നിന്ന് ഒഴിവായി നിൽക്കുന്ന കെ. സുരേഷ് കുറുപ്പിന്റെ പേര് കോട്ടയം മണ്ഡലത്തിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിത നീക്കായി ആണ് കരുതേണ്ടത്. കെ.അനിൽകുമാർ, പി.കെ.ഹരികുമാർ, കെ.സുരേഷ് കുറുപ്പ് (കോട്ടയം), റെജി സഖറിയ, കെ.എം.രാധാകൃഷ്ണൻ, സുഭാഷ് പി.വർഗീസ് (പുതുപ്പള്ളി), മന്ത്രി വി.എൻ. വാസവൻ (ഏറ്റുമാനൂർ)

ആലപ്പുഴ

ജില്ലാ സെക്രട്ടറി ആർ. നാസർ 2 മണ്ഡലങ്ങളിലെ പട്ടികയിലുണ്ട്. ജി. സുധാകരന്റെ പേര് ജില്ലയിലെ ചർച്ചകളിൽ ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വം ഗൗനിച്ചില്ല. ആർ. നാസർ, ദലീമ ജോജോ (അരൂർ), പി.പി.ചിത്തരഞ്ജൻ (ആലപ്പുഴ), എച്ച്.സലാം (അമ്പലപ്പുഴ), എം.എസ്.അരുൺകുമാർ (മാവേലിക്കര), മന്ത്രി സജി ചെറിയാൻ (ചെങ്ങന്നൂർ), ആർ.നാസർ, യു.പ്രതിഭ (കായംകുളം).

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: