Breaking NewsKeralaLead NewsNEWS

‘എവിടെയോ ഒരാളെ ഓപ്പറേഷന്‍ ചെയ്തപ്പോള്‍ വയറിന്റെയുള്ളില്‍ കത്രിക പോയെന്നോ ആണ് പറയുന്നത്. എന്ന് ഓപ്പറേഷന്‍ ചെയതതാണ്, എന്നുപോയ കത്രികയാണ് എന്നൊന്നും നമ്മര്‍ അന്വേഷിക്കാന്‍ പോയിട്ടില്ല; ഏതെങ്കിലും ഒരു ഡോക്ടര്‍ കിടക്കട്ടെ വയറ്റില്‍ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ? അതൊരു അബദ്ധമാണ്’

കൊച്ചി: ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് വിവാദ പ്രസ്താവന. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ സമരം 76-ാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു സ്വരാജിന്റെ പ്രസ്താവന. കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമായി വളർന്നുവന്ന കാലമാണ് ഇത്. എന്തിനാണ് പ്രതിഷേധമെന്ന് ചോദിച്ച സ്വരാജ്, എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയീന്നോ എന്തോ ആണ് പറഞ്ഞിരിക്കുന്നതെന്നും സ്വരാജ് പരിഹസിച്ചു.

‘എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയെന്നോ ആണ് പറയുന്നത്. എന്ന് ഓപ്പറേഷൻ ചെയതതാണ്. എന്ന് പോയ കത്രിക പോയതാണ് എന്നോ നമ്മൾ അന്വേഷിക്കാൻ പോയിട്ടില്ല. വേണമെങ്കിൽ അത് അന്വേഷിച്ച് പോയാൽ ഏത് കാലത്താണ് എന്നൊക്കെ കണ്ട് പിടിക്കാൻ പറ്റും. അങ്ങനെ അന്വേഷിച്ച് പോയി അന്ന് ആരായിരുന്നു മന്ത്രി എന്ന് പറയലല്ല മറുപടി’.

Signature-ad

ആ സംഭവിച്ചതു അബദ്ധമാണെന്നും ലോകത്തിന്റെ പലഭാഗത്തും ഇത്തരം വാർത്തകൾ ഉണ്ടാകാറുണ്ടെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

‘ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസ്സിലാകില്ലേ. അതൊരു അബദ്ധം പറ്റിയതാണ്. അത് എവിടെയും എപ്പോഴും സംഭവിക്കാം. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരം വാർത്തകൾ വരാറുണ്ട്. അത് ന്യായീകരിക്കാനോ അത് നന്നായി എന്ന് ആരെങ്കിലും തയ്യാറാകുമോ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നേ പറയാൻ പറ്റൂ’ എന്നും സ്വരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: