‘ഇമ്രാന്‍ ഖാനുമായുള്ള ബന്ധം ലൗ ജിഹാദ്’; ആക്ഷേപിച്ചവരുടെ വായടപ്പിച്ച് ലേഖയുടെ മറുപടി; ‘ഈ ലൗ ജിഹാദ് എനിക്കെതിരേ ആണെന്നാണു സംശയം’

ബംഗളുരു: ബോളിവുഡ് താരം ഇമ്രാന്‍ ഖാനുമായുള്ള ബന്ധം ലൗ ജിഹാദാണെന്ന് ആക്ഷേപിച്ചവരുടെ വായടപ്പിച്ച് നടി നടി ലേഖ വാഷിങ്ടണ്‍. സിനിമാ ജീവിതത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത ഇമ്രാന്‍ ഖാന്‍ അടുത്തിടെ ‘ഹാപ്പി പട്ടേല്‍: ഖത്തര്‍നാക് ജാസൂസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ചിത്രത്തിന്റെ പ്രീമിയറിന് ലേഖക്കൊപ്പമാണ് ഇമ്രാന്‍ എത്തിയത്. പിന്നാലെയാണ് സൈബര്‍ ആക്രമണം ശക്തമായത്.
View this post on Instagram
ആക്ഷേപങ്ങള്‍ക്ക് പരിഹാസ രൂപേണയുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലേഖ. ‘ലൗ ജിഹാദ് എനിക്കെതിരെയാണ് നടക്കുന്നത് എന്ന് തോന്നുന്നു. ഞാന്‍ ഭാഗികമായി ബര്‍മീസ്, ഇറ്റാലിയന്‍, പഞ്ചാബി പശ്ചാത്തലമുള്ളവളാണ്. വളര്‍ന്നത് ദക്ഷിണേന്ത്യയിലും പിന്നീട് ഉത്തരേന്ത്യയിലേക്ക് മാറുകയും ചെയ്തു. എന്റെ അച്ഛന്‍ റോമന്‍ കത്തോലിക്കനും അതേസമയം ദൈവത്തില്‍ സംശയമുള്ളയാളുമാണ്. എന്നെ ‘ലൗ ജിഹാദ്’ ചെയ്യുന്നത് ആരാണെന്ന് നോക്കൂ, അവന്റെ അച്ഛന്‍ പകുതി ഹിന്ദുവും പകുതി സ്‌കോട്ടിഷുമാണ്, അമ്മ മുസ്ലിമും. ഇതിലെ വൈരുദ്ധ്യം കാണുമ്പോള്‍ ‘ശരി, ലൗ ജിഹാദ് ചെയ്‌തോളൂ’ എന്ന് പറയാനേ എനിക്ക് തോന്നുന്നുള്ളൂ. പകരം ഞാന്‍ പ്രകാശം പരത്തുന്നു,’ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ ലേഖ പറഞ്ഞു.
ലേഖയുടെ പോസ്റ്റിന് കീഴിലും ലവ് ജിഹാദ് കമന്റുകളെത്തി. ലവ് ജിഹാദ് സത്യമാണെന്നും പരിഹാസം വേണ്ടെന്നുമാണ് ചിലര്‍ കമന്റ് ചെയ്തത്. അതേസമയം ലേഖയുടെ കുറിക്കുള്ള മറുപടിക്ക് അഭിനന്ദനവും പിന്തുണയുമെത്തുന്നുണ്ട്. 2011ല്‍ അവന്തിക മാലിക്കുമായാണ് ഇമ്രാന്റെ ആദ്യവിവാഹം നടന്നത്. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2019ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2020 മുതലാണ് ലേഖ വാഷിങ്ടണ്ണുമായി ഇമ്രാന്‍ അടുക്കുന്നത്. ലേഖയുമായുള്ള ബന്ധം തന്റെ ജീവിതത്തിലെ വളര്‍ച്ചയ്ക്കും സമാധാനത്തിനും വലിയ കരുത്ത് നല്‍കുന്നുണ്ടെന്ന് ഇമ്രാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
#ImranKhan, #LekhaWashington, #LoveJihad, #BollywoodNews, #RelationshipStatus, #CyberAttack, #ViralVideo, #CinemaNews, #HappyPatel, #CelebrityResponse, #SocialMediaViral, #LekhaWashingtonResponse, #BollywoodUpdates
Lekha Washington response to Love Jihad trolls, Imran Khan and Lekha Washington relationship, Happy Patel Movie Premiere Imran Khan, Lekha Washington background and family details, Imran Khan divorce and new relationship, Bollywood actors facing cyber bullying Kerala news, Lekha Washington Instagram video on Love Jihad.






