Breaking NewsLead NewsSports

‘പ്രധാനപ്പെട്ട മത്സരങ്ങളിൽ അഭിഷേകിനെ വിശ്വസിക്കാൻ കൊള്ളില്ല, സഞ്ജു ലോകകപ്പിൽ കളിക്കാൻ അർഹനാണ്… പലപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും എന്നാൽ കളിക്കാനാകാതെ ബെഞ്ചിൽ ഇരിക്കുകയും ചെയ്യും’- അനിൽ കുംബ്ലെ

ടി 20 ലോകകപ്പിൽ അപരാജിയതായാണ് ഇന്ത്യൻ ടീമിന്റെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. നാളെ നടക്കുന്ന സൂപ്പർ ഏട്ടിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാകുമ്പോൾ ഇതുവരെയുള്ള പ്രകടനങ്ങളൊന്നും പോരാതെവരും എന്നാണ് വിലയിരുത്തൽ. ബോളിങ്ങിൽ ഇന്ത്യൻ നിര സ്ട്രോങ്ങാണെങ്കിലും ബാറ്റിലേക്കെത്തുമ്പോൾ ഇന്ത്യൻ ടീമിൽ ഓപ്പണർ അഭിഷേക് ശർമയുടെ ഫോം ഔട്ട് പ്രശ്നമാവുകയാണ്. അതുപോലെ തിലക് വർമയുടെ മെല്ലെപ്പോക്കും.

ടൂർണമെൻറിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാകുമെന്ന പ്രതീക്ഷ് ഇറക്കിയ അഭിഷേക് മൂന്നു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഒന്നാം നമ്പർ ട്വൻറി20 ബാറ്റർ, സൂപ്പർ എട്ടിലേക്ക് കടക്കുമ്പോഴും ബൗളർമാരുടെ പേടിസ്വപ്നം തന്നെയാണ്. ഇപ്പോഴിതാ സഞ്ജു സാംസണാണ് ഓപ്പണറാകാൻ അർഹൻ എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.

Signature-ad

‘ അഭിഷേക് കഴിഞ്ഞ എട്ട് മത്സരങ്ങളിൽ അഞ്ച് തവണ ഡക്ക് നേടിയിട്ടുണ്ട്. പ്രധാനപ്പെട്ട മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ഫോമിൽ വിശ്വസിക്കാൻ കഴിയില്ല. സഞ്ജു ലോകകപ്പിൽ കളിക്കാൻ അർഹനാണ്. പലപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും എന്നാൽ കളിക്കാനാകാതെ ബെഞ്ചിൽ ഇരിക്കുകയും ചെയ്യും’ എന്നാണ് കുംബ്ലെ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: