Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വയനാട്ടിലെ കോണ്‍ഗ്രസിന്റെ വീടുകള്‍; 26ന് രാഹുല്‍ ഗാന്ധി തറക്കല്ലിടും; അഞ്ചേക്കറില്‍ ആദ്യ ഘട്ടത്തില്‍ 50 വീടുകള്‍; 50 വീടുകള്‍ക്കായി ഭൂമി ഉടന്‍ ഏറ്റെടുക്കും; ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കെപിസിസി പ്രസിഡന്റ്

തൃശൂര്‍: വയനാട് ദുരിത ബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടന്‍ 26ന് ഉച്ചയ്ക്കു 2.30ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. കല്‍പ്പറ്റ മേപ്പാടിയില്‍ 3.24 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കും.

ആകെ 5.42 ഏക്കറില്‍ 1100 ചതുരശ്രയടി വിസ്തീര്‍ണമുള്ള 50 വീടുകളുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുകയെന്നു കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. യൂത്ത് കോണ്‍ഗ്രസ് ഒരുകോടി നല്‍കി. കെപിസിസിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെന്‍ഷന്‍ സംഘടനകള്‍ എന്നിവര്‍ സ്വരൂപിച്ചതുമായ പണവും നിര്‍മാണത്തിന് ഉപയോഗിക്കുക. എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവര്‍ പങ്കെടുക്കും.

Signature-ad

മേപ്പാടി കുന്നമ്പറ്റയിലാണ് ആദ്യഘട്ടത്തില്‍ വീടു നിര്‍മിക്കുക. ഏഴാഞ്ചിറയില്‍ അഞ്ച് ഏക്കര്‍കൂടി ഏറ്റെടുത്ത് ബാക്കി അമ്പതു വീടുകളുടെ നിര്‍മാണം ആരംഭിക്കും. എട്ടു സെന്റില്‍ 25 ലക്ഷം രൂപ ചെലവിലാണു വീടുകള്‍ നിര്‍മിക്കുക. ദുരിതബാധിതരായവര്‍, പാഡികളില്‍ താമസിച്ചിരുന്നവര്‍, സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ എന്നിവരാണു ഗുണഭോക്താക്കള്‍.

മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവട സ്ഥലങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് 40 വ്യാപാരികള്‍ക്ക് അഞ്ചുലക്ഷം വീതം ചടങ്ങില്‍ നല്‍കും.

 

#വയനാട്, #Wayanad, #രാഹുൽഗാന്ധി, #RahulGandhi, #KPCC, #കോൺഗ്രസ്, #Congress, #SunnyJoseph, #PriyankaGandhi, #KCVenugopal, #VDSatheesan, #Meppadi, #Kalpetta, #ദുരിതബാധിതർ, #WayanadRelief, #KeralaNews, #Thrissur, #HouseConstruction, #ReliefProject, #KeralaPolitics

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: