MovieNEWS

സിനിമാ പ്രേമികൾക്ക് ഒട്ടനവധി അവസരങ്ങളുമായി മാറ്റിനി ഒടിടി

നിർമ്മാതാക്കളായ ബാദുഷ, ഷിനോയ് മാത്യു എന്നിവർ കണ്ട സ്വപ്‌നത്തിന്റെ
സാക്ഷാത്കാരമാണ് മാറ്റിനി എന്ന വ്യത്യസ്തമായ ഒടിടി പ്ലാറ്റ്ഫോം.

2021 ജൂലൈ 21 ന് യുവനടൻ പൃഥ്വിരാജ് സുകുമാരൻ ആണ് മാറ്റിനിയുടെ ആപ്പ് ലോഞ്ച് ചെയ്തത്. മാറ്റിനിയുടെ ലോഗോ, നടൻ ഫഹദ് ഫാസിലും ലോഞ്ച് ചെയ്തു. 2021 ഓഗസ്റ്റ് മാസം മുതൽ ഏറ്റവും മികച്ച പുതുമുഖ സംവിധായകന് വേണ്ടിയുള്ള മാറ്റിനി ഡയറക്ട്ടേഴ്സ് ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഈ മത്സരത്തിൽ പങ്കെടുക്കാനായി തങ്ങൾ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകൾ മാറ്റിനിയിൽ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുക.

Signature-ad

തിരഞ്ഞെടുക്കുന്ന 30 മികച്ച സംവിധായകർക്ക് 5 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഓറിയൻെറഷൻ ക്യാമ്പ് നൽകുന്നു. ഈ ക്യാമ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന സംവിധായകന് മാറ്റിനി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ആവാനുള്ള സുവർണ അവസരമാണ് ലഭിക്കുന്നത്. കൂടാതെ തിരഞ്ഞെടുക്കുന്ന അടുത്ത 10 മികച്ച സംവിധായകർക്ക് മാറ്റിനി നിർമ്മിക്കുന്ന വെബ്സീരിസുകൾ സംവിധാനം ചെയ്യാനുള്ള അവസരവും ലഭിക്കുന്നു. ഒപ്പം 4 ലക്ഷം രൂപയോളം ക്യാഷ് പ്രൈസുകളും പ്രോത്സാഹനമായി നൽകുന്നു!

ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ച് 17 വ്യത്യസ്ത വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്യാനുള്ള അവസരമാണ്, ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കും കലാകാരന്മാർക്കും മാറ്റിനിയിലൂടെ നൽകുന്നത്. മാറ്റിനിയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ലക്ഷകണക്കിന് ആളുകൾ സന്ദർശിക്കുന്ന ഒരു വലിയ ഡാറ്റബേസിന്റെ ഭാഗമായി നിങ്ങളുടെ പോർട്ട്ഫോളിയോയും മാറുന്നു.

അഭിനയം, സംവിധാനം, തിരക്കഥ, സംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, നൃത്തം, ചിത്രസംയോജനം, അനിമേഷൻ, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മാറ്റിനി നേരിട്ട് നടത്തുന്ന നിരവധി മത്സരങ്ങളും കാസ്റ്റിംഗ് കോളുകളും! അങ്ങനെ മാറ്റിനിയിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്യുന്നതിലൂടെ നിരവധി അവസരങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നു. ബാദുഷ നിർമ്മിക്കുന്ന ചിത്രങ്ങളുടെയും അദ്ദേഹം പ്രൊജക്റ്റ്‌ ഡിസൈനർ ആയി പ്രവർത്തിക്കുന്ന സിനിമകളുടെയെല്ലാം കാസ്റ്റിംഗ് കോളുകൾ മാറ്റിനിയിലൂടെയായിരിക്കും നടത്തുക. സിനിമയിലെ സാധ്യമായ എല്ലാ മേഖലയിലും അവസരങ്ങൾ നൽകുക എന്നതാണ് മാറ്റിനിയുടെ പ്രധാന ഉദ്ദേശം. പി.ശിവപ്രസാദ്-8921461449

Back to top button
error: