NEWS

ദേശീയ ഗുസ്‌തി താരം നിഷ ദഹിയയും സഹോദരൻ സൂരജും കൊല്ലപ്പെട്ടു

ഹരിയാനയിലെ സോണിപത്തിലെ സുശീല്‍ കുമാര്‍ ഗുസ്‌തി അക്കാഡമിയിൽ വച്ചാണ് നിഷ ദഹിയയേയും സൂരജിനേയും അഞ്ജാതർ വെടിവച്ചത്. പരിക്കേറ്റ മാതാവ് ധാന്‍പതിയുടെയും നില ഗുരുതരമാണ്

ന്യൂഡൽഹി: ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരൻ സൂരജും അഞ്ജാതരുടെ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ സോണിപത്തിലെ സുശീല്‍ കുമാര്‍ ഗുസ്‌തി അക്കാഡമിയിലാണ് സംഭവം എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തു. പരിക്കേറ്റ മാതാവ് ധാന്‍പതിയുടെയും നില ഗുരുതരമാണ്. റോത്തക്കിലെ പി.ജി.ഐ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Signature-ad

നിഷ ദഹിയയുടെയും സഹോദരന്‍ സൂരജിന്‍റേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സോണിപ്പത്തിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്‌ച സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍ 23 ലോക ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ വിഭാഗത്തില്‍ നിഷ ദഹിയ വെങ്കല മെഡല്‍ നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ മികവിന് നിഷ ഉള്‍പ്പടെയുള്ള വനിതാ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിന്ദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: