Lead NewsNEWSTRENDING

കൊച്ചിയിൽ സാന്നിധ്യം ശക്തമാക്കി സ്പേസ് വൺ; മൂന്ന് പുതിയ സെന്ററുകൾ കൂടി ആരംഭിക്കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്‌ഡ് ഓഫീസ് സ്‌പേസ് ദാതാക്കളായ സ്പേസ് വൺ (SpazeOne) കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. 2026-ലെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് പുതിയ സെന്ററുകൾ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1,700 സീറ്റുകൾ അധികമായി ലഭ്യമാകും.

നഗരത്തിലെ പ്രധാന ബിസിനസ് ഇടങ്ങളായ എം.ജി. റോഡ്, കാക്കനാട് ഇൻഫോപാർക്ക് ഫേസ്-2, എൻ.എച്ച് ബൈപ്പാസിലെ എ.എം.വി പാർക്ക് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ സജ്ജമാകുന്നത്. വൻകിട കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (SMEs) ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് മുതൽ 500 വരെ സീറ്റുകൾ ലഭ്യമാകുന്ന ഫ്ലെക്സിബിൾ ഓഫീസ് സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Signature-ad

മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, കൊളാബൊറേഷൻ ഏരിയകൾ, സിക് റൂമുകൾ (sick rooms) തുടങ്ങി അത്യാധുനിക തൊഴിലിട സൗകര്യങ്ങൾ എല്ലാ സെന്ററുകളിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന ‘കസ്റ്റം ബിൽറ്റ്’ തൊഴിലിടങ്ങളും സ്പേസ് വൺ വാഗ്ദാനം ചെയ്യുന്നു.

എം.ജി. റോഡ് സെന്റർ: പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് ആഗ്രഹിക്കുന്ന കമ്പനികൾക്കും അനുയോജ്യം.

ഇൻഫോപാർക്ക് സെന്റർ : നഗരത്തിലെ ഐടി ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നു.

എ.എം.വി പാർക്ക്: ഗതാഗത സൗകര്യത്തിനും യാത്രാസമയം കുറയ്ക്കുന്നതിനും മുൻഗണന നൽകുന്ന ബിസിനസുകൾക്കായി.

“കൊച്ചിയിലെ വിവിധ വിപണികളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ സെന്ററുകൾ ആരംഭിക്കുന്നത്. ഓരോ തൊഴിലിടവും തന്ത്രപ്രധാനമായ ലൊക്കേഷനുകളിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്,” എന്ന് സ്പേസ് വൺ കോ-ഫൗണ്ടർ സിജോ ജോസ് പറഞ്ഞു.

നിലവിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 24 കേന്ദ്രങ്ങളിലായി 5.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സ്പേസ് വൺ പ്രവർത്തിക്കുന്നുണ്ട്. 100 കോടി രൂപയിലധികം നിക്ഷേപമാണ് കമ്പനി ഇതുവരെ നടത്തിയിട്ടുള്ളത്. 2026-ന്റെ ആദ്യ പാദത്തിൽ ചെന്നൈ, ഹൈദരാബാദ് വിപണികളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: