Breaking NewsIndiaKeralaLead NewsNEWSpoliticsReligion

ശബരിമല യുവതീ പ്രവേശനം: ‘ കേരളത്തിലെ വിഷയം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കട്ടെ’- എം എ ബേബി

ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് കോടതിയെ അറിയിക്കണം എങ്കിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. ഇത് കേരളത്തിലെ വിഷയമാണ്. സംസ്ഥാന സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘സമൂഹത്തിൽ നിന്ന് ഒഴിവാക്കാവുന്ന സംഘർഷം ഒഴിവാക്കും. എല്ലാ കാലത്തും മാറ്റങ്ങൾ ഉണ്ടാകണമെന്ന സമീപനം പാർട്ടി പിന്തുടരുന്നുണ്ട്. അതെല്ലാം ബന്ധപ്പെട്ട വിഭാഗങ്ങളെ ബോധ്യപ്പെടുത്തിയാകണം. അതാണ് പാർട്ടി സമീപനം. കൂടുതലൊന്നും പറയാനില്ല. കേരളത്തിൽ സംഭവിക്കാൻ പോകുന്ന വിസ്മയം ഭരണം ആരംഭിച്ചതാണ് ‘. പ്രേംകുമാർ പാർട്ടി അംഗമല്ലെന്ന് വ്യക്തമാക്കിയ അടിസ്ഥാന എം എ ബേബി വിശാലയിൽ എന്നും സാംസ്കാരിക പ്രവർത്തകരെ സിപിഐഎം ഉൾപ്പെടുത്തി.

Signature-ad

അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർ മാർച്ച് 14ന് സുപ്രീംകോടതി നിർദ്ദേശം അറിയിക്കണം. ഏപ്രിലിൽ ഏഴിന് വിശദമായ വാദം തുടങ്ങും. ശബരിമല യുവതീ പ്രവേശനമുൾപ്പെടെ മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദ്ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ ഏഴ് ചോദ്യങ്ങൾക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന് പതംഗ ബെഞ്ച് പുന:സംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള കക്ഷികളുടെ വാദങ്ങൾ എഴുതി നൽകണം. അഭിഭാഷകനായ കെ പരമേശ്വരനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു. പുനപരിശോധനാ ഹര് ജി നിലനില് ക്കുമെന്ന് കേന്ദ്ര സര് ക്കാര് സുപ്രിംകോടതിയെ അറിയിച്ചു. പുനപരിശോധനാ ഹര് ജികളെ സംസ്ഥാന സര് ക്കാര് ഇതുവരെ എതിര് ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: