NEWS

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസും നല്‍കി. സസ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌നയുടെ ഭര്‍ത്താവിനായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുണ്‍ ആണെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാമെന്ന് എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്നും അരുണ്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം, കേസില്‍ ജനം ടിവി കോര്‍ഡിനേറ്റംഗ് എഡിറ്റര്‍ അനില്‍സ നമ്പ്യാരെ ഇപ്പോള്‍ കൊച്ചിയിലെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ സ്വപ്ന സുരേഷും അനില്‍ നമ്പ്യാരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും, കേസിലുള്ള പങ്കിനെപ്പറ്റിയും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസമാണ് അനില്‍ നമ്പ്യാര്‍ക്ക് നോട്ടീസ് ലഭിച്ചത്.

Signature-ad

സ്വര്‍ണക്കടത്ത് കേസ് പിടി കൂടി മണിക്കൂറുകള്‍ കഴിയും മുന്‍പ് സ്വപ്നയുടെ ഫോണിലേക്ക് വന്ന അനില്‍ നമ്പ്യാരുടെ കോളാണ് കേസില്‍ ഇരുവരേയും പരസ്പരം ബന്ധിപ്പിച്ച തെളിവായി മാറിയത്. ഇരുവരുടെയും സംസാരത്തിന്റെ രേഖകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അനില്‍ നമ്പ്യാരെപ്പറ്റി സ്വപ്നയോട് ചോദിച്ചപ്പോള്‍ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലാണെന്ന് പറയാന്‍ തന്നോട് നിര്‍ദേശിച്ചത് അനില്‍ നമ്പ്യാരാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.

Back to top button
error: