Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

‘ആര്‍ക്കാണ് അതിനു ധൈര്യം?’ താരിഖിനെ മെരുക്കാന്‍ അശ്വിന്റെ തന്ത്രം; ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയായി വലങ്കയ്യന്‍ ഓഫ് സ്പിന്നര്‍

ന്യൂഡല്‍ഹി: സ്പിന്നര്‍ ഉസ്മാന്‍ താരിഖ് പന്തെറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ വിവാദമാണ്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യക്കെതിരേ സൂക്ഷിച്ച ‘ട്രംപ് കാര്‍ഡ്’ ആണ് താരിഖ് എന്നത് കളി വിദഗ്ധന്‍മാര്‍ക്കു നല്‍കുന്ന തലവേദന ചെറുതല്ല. വലങ്കയ്യന്‍ ഓഫ് സ്പിന്നറായ താരം ഇന്ത്യന്‍ നിരയിലൈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രശ്‌നക്കാരനാകുമെന്നാണ് വിലയിരുത്തല്‍. ഓഫ് സ്പിന്നിനെതിരെ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് കളിക്കാന്‍ പ്രയാസമായിരിക്കും.

ഇടംകയ്യന്‍ ബാറ്റര്‍ക്ക് പന്ത് പുറത്തേക്ക് വരുന്നതിനാല്‍ എഡ്ജായി ക്യാച്ചാകാന്‍ സാധ്യതയുണ്ട്. അതെല്ലാം കൊണ്ടുതന്നെ ഇന്ത്യപാക് മത്സരത്തിന് മുന്നോടിയായി ചര്‍ച്ചയാകുന്നതും ഉസ്മാന്‍ താരിഖിന്റെ ബോളിങ് ആക്ഷനാണ്. ഓടിയെത്തി ഒന്നു നിന്ന ശേഷം പന്ത് റിലീസ് ചെയ്യുന്ന ഉസ്മാന്റെ രീതിക്കെതിരെ പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

Signature-ad

അതേസമയം, ഞായറാഴ്ചയിലെ മത്സരത്തില്‍ ഉസ്മാന്റെ പന്തിനെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരു തന്ത്രം മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ മുന്നോട്ട് വെയ്ക്കുന്നു. ഉസ്മാന്റെ ആക്ഷന്‍ അയാള്‍ക്കെതിരെ തന്നെ പ്രയോഗിക്കാം എന്നാണ് അശ്വിന്‍ പറയുന്നത്. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുന്നത് എന്ന് വ്യക്തമല്ലാത്തതിനാല്‍ ബാറ്റ്‌സ്മാന് ക്രീസില്‍നിന്ന് മാറിനില്‍ക്കാമെന്നാണ് അശ്വിന്‍ പറയുന്നത്.

‘താരിഖ് പന്തെറിയുമ്പോള്‍ നില്‍ക്കുകയാണെങ്കില്‍ ക്രീസില്‍ നിന്നും മാറാന്‍ ബോളര്‍ക്കും അവകാശമുണ്ട്. പന്ത് എപ്പോള്‍ വരും എന്ന് വ്യക്തമല്ലാത്തതിനാല്‍ മാറുന്നു എന്ന് ബോളര്‍ക്ക് പറയാം’ എന്നാണ് അശ്വിന്‍ സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞത്. ഇത് ചെയ്യാന്‍ ആര്‍ക്കാണ് ധൈര്യമെന്നും അശ്വിന്‍ ചോദിച്ചു

ഇത് രസകരമായ സംഭവമാകും. അംപയര്‍മാര്‍ക്ക് തലവേദനയും. ഞാന്‍ ആര്‍ക്കും എതിരല്ല. പക്ഷേ ക്രീസിലുണ്ടെങ്കില്‍ ഞാന്‍ മാറി നിന്നേനെ എന്നും അശ്വിന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബാറ്റ്‌സ്മാന് ഒപ്പമോ ബൗളര്‍ക്കൊപ്പമോ എന്ന് അംപയര്‍ക്ക് തീരുമാനിക്കേണ്ടി വരും. ബാറ്റ്‌സമാനൊപ്പം നില്‍ക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യന്‍ താരങ്ങള്‍ ഈ തന്ത്രം പ്രയോഗിക്കാന്‍ സാധ്യതയില്ലെന്നും അശ്വിന്‍ പറഞ്ഞു. നാലു ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ഉസ്മാന്‍ താരിഖ് 11 വിക്കറ്റാണ് നേടിയത്. യുഎസ്എയ്‌ക്കെതിരായ ലോകകപ്പ് മത്സരങ്ങള്‍ മൂന്നു വിക്കറ്റും ഇതിലുണ്ട്.

#UsmanTariq, #RaviAshwin, #IndVsPak, #CricketNews, #TeamIndia, #PakistanCricket, #T20Cricket, #BowlingAction, #CricketTactics, #AshwinComments, #CricketControversy, #SportsNews, #MalayalamCricket, #DailyhuntNews, #CricketAnalysis, #SpinBowling, #IndiaVsPakistan, #MatchStrategy, #CricketUpdates

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: