KeralaNEWS

ടെറസിൽ നില്ക്കവെ അബദ്ധത്തിൽ വൈദ്യുത ലൈനിൽ കൈ തട്ടി അപകടം, 12 കാരിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്ന് 12-കാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകളും മടവൂർ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൻഹ ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുത ലൈനിൽ നിന്നും ടെറസിൽ നില്ക്കവെ അബദ്ധത്തിൽ കൈ തട്ടിയതോടെയാണ് അപകടം. ഇവർ പുതുതായി നിർമ്മിച്ച വീട്ടിലാണ് സംഭവം. ഈ വീടിന്റെ തൊട്ടടുത്തു കൂടിയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.

Signature-ad

അപകടം നടന്ന ഉടൻ തന്നെ തൻഹയെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: