Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

കനഗോലുവിന്റെ സര്‍വേയില്‍ എംപിമാരും; സുധാകരനും ശശി തരൂരും ഷാഫിയും അടൂര്‍ പ്രകാശും കൊടിക്കുന്നിലും പട്ടികയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ തെറിക്കും; കെ. മുരളീധരന്‍ പാലക്കാട്

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കുന്നതിനുള്ള സുനില്‍ കനുഗോലു സര്‍വേയില്‍ എംപിമാരുടെ പേരുകളും. എംപിമാര്‍ മല്‍സരിക്കേണ്ടെന്നാണ് പൊതുവികാരം എങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. കെ. സുധാകരന്‍ (കണ്ണൂര്‍), ശശി തരൂര്‍ (നേമം), ഷാഫി പറമ്പില്‍ (തലശേരി), അടൂര്‍ പ്രകാശ് (കോന്നി), കൊടിക്കുന്നില്‍ സുരേഷ് (ചിറയിന്‍കീഴ്, അടൂര്‍) എന്നീ എംപിമാരാണ് പട്ടികയില്‍.

കെ. മുരളീധരന്റെ പേരും മൂന്നിടത്ത് ഉണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, പാലക്കാട് മണ്ഡലങ്ങളിലാണ് കെ. മുരളീധരന്റെ പേര് ഉയരുന്നത്. അരുവിക്കരയില്‍ എം.എം.ഹസന്റെ പേരുമുണ്ട്. കനുഗോലു ടീമിന്റെ മൂന്നാത്തെ നിര്‍ണായക സര്‍വേ പുരോഗമിക്കുകയാണ്. ഒരു മണ്ഡലത്തില്‍ 2000 സാംപിള്‍ ശേഖരിക്കാനാണ് തീരുമാനം. 1000 പേരുടെ അഭിപ്രായമാണ് ആദ്യ രണ്ടു സര്‍വേകളില്‍ തേടിയത്. അതേസമയം, സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്ന മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി വിവിധ നേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തി ഇന്ന് മടങ്ങും.

Signature-ad

അതേസമയം, തിരുവമ്പാടി സീറ്റ്, മുസ്ലിം ലീഗില്‍ നിന്ന് ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. വി.എസ്. ജോയിയെ മല്‍സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ പകരം സീറ്റിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്ക് പകരം ലീഗ് ഉറ്റുനോക്കുന്നത് മലപ്പുറം ജില്ലയിലെ തവനൂരോ പൊന്നാനിയോ ആണ്.

കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ അനൂപ് ജേക്കബ് പിറവത്തിന് പുറമേ മറ്റൊരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടു. അടുത്തിടെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമായ സി.കെ ജാനു വയനാട്ടില്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നിസഹായത ചൂണ്ടിക്കാട്ടി. അധികാരത്തിലേറുമ്പോള്‍ പദവി നല്‍കാമെന്നാണ് ഉറപ്പ്. കളമശേരി – കൊച്ചി സീറ്റ് വച്ചുമാറ്റവും നടക്കില്ല എന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: