Breaking NewsCrimeKeralaLead NewsNEWSNewsthen SpecialSocial MediaTRENDING

‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി; ‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പു പിടിച്ച കോഴി, മാന്യന്‍മാരുടെ മഹാ സംഗമം കണ്ട് ഓക്കാനം വരുന്നു’

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ചാറ്റ് പുറത്ത് വിട്ട്  ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫെയ്സ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ് രംഗത്ത് എത്തിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയെയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

 

ജസ്ലയുടെ കുറിപ്പ്

ദീർഘവീക്ഷണം. .. ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. .കോഴികളെ കിലോമീറ്ററുകൾ അപ്പുറത്തൂന്ന് മണക്കും. ..ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന അഹങ്കാരം ഉണ്ടായിരുന്ന് ചെറുതായി ഉണ്ട്. .. എവിടെ സ്റ്റോപ്പ്‌ ഇടണം. ..എന്ന് ഭംഗിയായി അറിയാം … ഇതിലൊരു മോശവുമില്ല. .. രസമായി കാണാനുള്ളതേ ഉള്ളു. .. ഇത്രയും നിഷ്കളങ്കരായ ഏട്ടായിമാർ എത്രയുണ്ടെന്നോ. .. നിങ്ങളുവിചാരിക്കും മാങ്ങാക്കൂട്ടം മാത്രമാണെന്ന് പെണ്ണുങ്ങളോട് പരിധി വിട്ട് വീമ്പു കളിച്ചാൽ. . കൊറേയെണ്ണത്തിന്റെ വൃത്തികെട്ട മുഖമൂടി അഴിച്ചുപറിച്ചു വസ്ത്രാക്ഷേപം നടത്തും…. ഈ system മാറണമെങ്കിൽ എല്ലാത്തിനെയും വലിച്ചു പറിച്ചു കാണിക്കണമെങ്കിൽ കേരളത്തിലെ മിടുക്കികളായ നിങ്ങളിന്നോളം കാണാത്ത തന്റേടം കയ്യിലുള്ള അനേകം സ്ത്രീകളുണ്ട് ഇവിടെ. ..ഒരുമിച്ചു കൈചേർത്ത് പിടിച്ചാൽ പിഴുതെറിയാൻ കഴിയുന്ന അനേകം കാര്യങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റമായവർ. .. മാന്യതയുടെ. ..പാവത്താന്റെ മുഖംമൂടി അണിഞ്ഞു നിയമസഭയിൽ ഇരിക്കുന്ന മന്ത്രി പുത്രന്മാരുടെ വരെ. .. വെറുതെ കൊങ്ങികൾ over ആക്കി ചളമാക്കണ്ട. .സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ. . കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറി ആവും. ..ആ സ്ഥാനാർഥിത്വം. .. … ആവർത്തിക്കുന്നു. . രാഹുൽ വെറും കോഴിയല്ല. .കുരുപ്പ് പിടിച്ച കോഴിയാണ്. .. മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നു. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ. .അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ ഈ chat അവിടെ വെച്ച് ഞാൻ നിർത്തിയത് കൊണ്ട് ഇതിൽ മോശമായൊന്നും ഇല്ല. .അവൻ മോശക്കാരനല്ലെന്നു ന്യായീകരിക്കുന്നവർക്ക് ഉപകരിച്ചേക്കാം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: