Breaking NewsIndiaLead NewsNEWS

കേരളത്തെ പറ്റിച്ച് ആദ്യ പ്രഖ്യാപനം!! കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, പകരം ധാതു ഇടനാഴി, കൈത്തറിക്ക് മുൻതൂക്കം, കേരളമൊഴികെ ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു. ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രിയായ ശേഷം നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും.

കേരളത്തിന് ധാതു ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. അതേസമയം പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉൾപ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരൻറെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതയ്ക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു.

Signature-ad

പുതുതായി പ്രഖ്യാപിച്ച 7 അതിവേ​ഗ റെയിൽ ഇടനാഴികൾ
മുംബൈ – പൂണെ
പൂണെ – ഹൈദരാബാദ്
ഹൈദരാബാദ് – ബെം​ഗളൂരു
ഹൈദരാബാദ് – ചെന്നൈ
ചെന്നൈ – ബെം​ഗളൂരു
ദില്ലി – വാരാണസി
വാരാണസി – സിലി​ഗുരി

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: