Breaking NewsCrimeKeralaLead News

നാലു വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം!! ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്ന മുന്നറിയിപ്പ്, കൈവാക്കിനു കിട്ടിയപ്പോൾ ഒമ്പതാംക്ലാസുകാരൻ ഇളയ സഹോദരനേയും കൂട്ടുപിടിച്ച് 14 കാരനെ മർദിച്ച് അവശനാക്കി, തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി

താമരശ്ശേരി: നാലു വർഷം മുൻപുണ്ടായ അടിപിടിയിൽ വിരോധം തീർത്ത് ഒമ്പതാംക്ലാസുകാരൻ. ഒൻപതാം ക്ലാസ് വിദ്യാർഥി ഇളയ സഹോദരനൊപ്പം ചേർന്ന് അതേ സ്‌കൂളിൽ പഠിക്കുന്ന മറ്റൊരു ഒൻപതാംക്ലാസുകാരനെ മർദ്ദിച്ച് പരുക്കേൽപ്പിച്ചു. നാല് വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധമാണ് മർദ്ദനകാരണമെന്നാണ് വിവരം. ചുങ്കം കലറക്കാംപൊയിൽ നൗഷാദ്-ഫാമിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാഫി(14)ക്കാണ് മർദ്ദനമേറ്റത്.

അക്രമത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. താമരശ്ശേരി ചുങ്കം ചെക്ക്‌പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡിൽ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

Signature-ad

മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ അക്രമം നടത്തിയ കുട്ടികളുടെ പേരിൽ താമശ്ശേരി പോലീസ് വെള്ളിയാഴ്ച സാമൂഹിക പശ്ചാത്തല റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. നാല് ദിവസം മുൻപ് ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്നുപറഞ്ഞ് നാഫിയെ ഭീഷണിപ്പെടുത്തിയതായും പോലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു.

മുഹമ്മദ് നാഫിയുടെ ഇളയ സഹോദരനെ കുറ്റാരോപിതനായ ഒൻപതാം ക്ലാസുകാരന്റെ അനിയൻ നാലുവർഷം മുൻപ് മദ്രസയിൽവെച്ച് ഉപദ്രവിക്കുകയും പിന്നീട് ഇത് ചോദ്യം ചെയ്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാർ ഇടപെട്ടാണ് ആ പ്രശ്‌നം പറഞ്ഞുതീർത്തത്. എന്നാൽ കഴിഞ്ഞ ദിവസം നാഫി ചുങ്കത്ത് പള്ളിയിലേക്ക് പോകുന്നവഴിയിൽ തന്റെ മൂന്ന് സഹോദരങ്ങളുമായി ഒൻപതുകാരൻ എത്തുകയായിരുന്നു. ശേഷം കുട്ടി നാഫിയെ കയ്യേറ്റം ചെയ്‌തെന്നും സഹോദരൻ പിടിച്ചുവെച്ചുവെന്നും മറ്റുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: