MovieTRENDING

തുടക്കം കുറിച്ച് പെൻസിനിമാസിന്റെ ” ഗംഗ യമുന സിന്ധു സരസ്വതി “

പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പെൻ സിനിമാസിന്റെ ബാനറിൽ ടി. ആർ ദേവൻ, രതീഷ് ഹരിഹരൻ, ബാബു
നാപ്പോളി, മാർബെൻ റഹീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
“ഗംഗ യമുന സിന്ധു സരസ്വതി ” എന്ന ആന്തോളജി സിനിമയുടെ പൂജ പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ വെച്ച്
ഹിറ്റുകളുടെ സംവിധായകനും നടനുമായ ലാൽ നിർവ്വഹിച്ചു.

സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാല് വനിതകളുടെ കഥ പറയുന്ന
ഈ ചിത്രത്തിന് ഭാരതത്തിലെ പുണ്യ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്.
സാജു നവോദയ (പാഷാണം ഷാജി), ലാൽ പ്രിയൻ,പ്രശാന്ത് കാഞ്ഞിരമറ്റം,ഷിജു അഞ്ചുമന എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകനും നടനുമായ ജോണി ആൻ്റണി, സോഹൻലാൽ,അമ്മയുടെ ജനറൽ സെക്രട്ടറിയായ കുക്കു പരമേശ്വരൻ,മറ്റ് പ്രമുഖ വ്യക്തിത്വങ്ങളായ ദീപ്തിമേരി വർഗ്ഗീസ്, അഭിജ ശിവകല, സാജൻ പള്ളുരുത്തി, ശശികല മേനോൻ തുടങ്ങി നിരവധി ആളുകളും പങ്കെടുത്തു. മലയാള സിനിമയിലെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന ഈ
ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
പി ആർ ഓ-മനു ശിവൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: