Breaking NewsKeralaLead NewsNEWSNewsthen Specialpolitics

അമ്പാനെ ശ്രദ്ധിക്കണം നമ്മുടെ ഘടകകക്ഷികളാണ് : ജയിപ്പിക്കാൻ കൂടെ നിൽക്കണം : ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി

 

പത്തനംതിട്ട : അങ്ങനെ പാർട്ടി സ്ഥാനാർത്ഥികൾ മാത്രം ജയിച്ചാൽ തുടർഭരണം കിട്ടില്ല എന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം, വീണ്ടുമൊരു ഭരണത്തുടർച്ച കിട്ടണമെങ്കിൽ കൂടെ നിൽക്കുന്നവരും വിജയിക്കണം.

Signature-ad

എൽഡിഎഫിലെ വല്യേട്ടൻ എന്ന്‌ സിപിഎമ്മിനെ പറയാറുണ്ടെങ്കിലും വല്യേട്ടൻ കൂടപ്പിറപ്പുകളെ കൂടി ശ്രദ്ധയോടെ നോക്കുന്ന കാര്യഗൗരവമുള്ള വല്യേട്ടനാണ്.

അതുകൊണ്ടാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കാരോട് ഘടകകക്ഷികളുടെ കാര്യം കൂടി ഗൗരവത്തോടും ശ്രദ്ധയോടും കാണണമെന്ന് വല്യേട്ടൻ കൽപ്പിച്ചിരിക്കുന്നത്.

പലപ്പോഴും ഘടകകക്ഷികളുടെ പരാതികളിൽ ഒന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റും പ്രധാന കക്ഷിക്കാർ ശ്രദ്ധിച്ചില്ല എന്നത്. എന്നാൽ ഇത്തവണ സിപിഎം എല്ലാ ഘടകകക്ഷികളെയും തങ്ങൾക്കൊപ്പം നിർത്തിക്കൊണ്ട് ഒരേതരത്തിലുള്ള പ്രചരണത്തിനാണ് കോപ്പുകൂട്ടുന്നത്.

ഏതു വിധേനയും തുടർഭരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണത്തിൽ തുടങ്ങി സർവ്വ മേഖലകളിലും യോജിപ്പോടെ ഒരേപോലെ എല്ലാവരെയും കൊണ്ടുപോകാനാണ് പാർട്ടി തീരുമാനം.

ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത് തന്നെ ഇതിന്റെ ഭാഗമാണ്.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി ബാക്കി നേതാക്കൾക്കും പ്രവർത്തകർക്കും ഈ നിർദ്ദേശം നൽകിയത്

ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ ഒരു കാരണവശാലും പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് മുഖ്യമന്ത്രി തന്നെ നിർദ്ദേശിച്ചതോടെ ഘടകകക്ഷികളും ആഹ്ലാദത്തിലാണ്.

തുടർഭരണം ഉറപ്പാക്കാൻ ഊർജസ്വലമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചോർമിപ്പിച്ചു . പാർട്ടി മത്സരിക്കുന്നതുപോലെ തന്നെ ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലത്തിലും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളടക്കം ചർച്ച ചെയ്തു. നിയമസഭാതെരഞ്ഞെടുപ്പിൽ എങ്ങനെ മുൻതൂക്കം ഉണ്ടാക്കാം എന്ന വിഷയത്തിലായിരുന്നു പ്രധാന ചർച്ച. വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകണമെന്ന് അംഗങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: