Breaking NewsKeralaLead NewsNEWS

‘മാറാത്തത് ഇനി മാറും… ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നത്? അഹമ്മദാബാദ് നഗരസഭയിൽ നിന്നുമാണ് ബിജെപി തുടങ്ങിയത്… കേരളവും ബിജെപിയുടെ കൈകളിൽ വരും’…

തിരുവനന്തപുരം: കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികൾ തിരുവനന്തപുരത്തെ വികസനത്തിൽനിന്നും പിന്നോട്ടടിച്ചു. എന്നാൽ ഇനി അതിനൊക്കെ മാറ്റമുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ‘മാറാത്തത് ഇനി മാറും’ എന്ന് മലയാളത്തിൽ പറഞ്ഞ നരേന്ദ്രമോദി തിരുവനന്തപുരത്തെ വികസനത്തിലേക്ക് ബിജെപി നയിക്കുമെന്നും പറഞ്ഞു. ഉദാഹരണമായി ​ഗുജറാത്തിനെ മോദി ഉയർത്തിക്കാട്ടി.

Signature-ad

ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നതെന്ന് നരേന്ദ്ര മോദി പ്രവർത്തകരോടു ചോദിച്ചു. 1987നു മുൻപ് ഗുജറാത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങിയിരുന്ന പാർട്ടിയായിരുന്നു ബിജെപി. അഹമ്മദാബാദ് നഗരസഭയിൽ നിന്നുമാണ് ബിജെപിയുടെ യാത്ര തുടങ്ങിയത്. അവിടെ ബിജെപി നടത്തിയ ഭരണം ജനം കണ്ടു, അവർ പിന്തുണ നൽകി. ഗുജറാത്തിലെ ഒരു പട്ടണത്തിൽ നിന്നും തുടങ്ങിയ ബിജെപിയുടെ ജൈത്രയാത്രയാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു സമാനമായാണ് തിരുവനന്തപുരം പിടിച്ച് കേരളത്തിൽ ബിജെപി നടത്താനിരിക്കുന്ന മുന്നേറ്റമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് ബിജെപിക്ക് സേവിക്കാനുള്ള അവസരം നൽകി. ഈ വിജയത്തിന്റെ അലയൊലികൾ രാജ്യം മുഴുവൻ കേൾക്കുന്നുണ്ട്. ബിജെപിയിൽ വിശ്വാസം അർപ്പിച്ച ഓരോ വോട്ടർമാരെയും ഞാൻ അഭിനന്ദിക്കുന്നു. തിരുവനന്തപുരത്തിനു നന്ദി പറയുന്നെന്നും നരേന്ദ്രമോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: