MovieTRENDING

‘ഇനി പ്രേക്ഷകരും സ്തുതി പാടും’; ഉമർ എഴിലാൻ – എച്ച്. ഷാജഹാൻ സംഗീതം നൽകിയ “അറ്റി”ലെ ലിറിക്കൽ ഗാനമെത്തി..

മലയത്തിലെ പ്രമുഖ എഡിറ്ററും സംവിധായകനുമായ ഡോണ്‍ മാക്സ്, പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന അറ്റ് എന്ന ചിത്രത്തിലെ പുതിയ ലിറിക്കൽ ഗാനമെത്തി. ‘ഹേയ് രുദ്രശിവ’ എന്ന് പേരുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഉമർ എഴിലാൻ – എച്ച്. ഷാജഹാൻ എന്നിവർ ചേർന്നാണ്. തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കല്ലാട്ടം, ഫിൽറ്റർ ഗോൾഡ്, ജന്ധമട്ടാൻ എന്നീ മ്യൂസിക് വീഡിയോ ആൽബങ്ങളിലൂടെ പ്രമുഖരായവരാണ് ഉമറും ഷാജഹാനും. മരണവും ജീവിതവും അതിനിടയിലെ പോരാട്ടവും പ്രമേയമാകുന്ന ഗാനത്തിന്റെ വരികളിൽ, കരിയറിലെ വേറിട്ട വേഷത്തിലെത്തുന്ന ഷാജുവിനെയും ആകാശിനും ഒപ്പം പശ്ചാത്തലത്തിൽ
നൃത്തം ചെയ്യുന്ന ശിവനെയും ആണ് വീഡിയോയിൽ കാണാനാകുന്നത്. പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആദ്യ മലയാള സിനിമയാണ്. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് വേൾഡ് വൈഡ് ആയിട്ടാണ് തിയറ്ററുകളിൽ എത്തുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവർക്കൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍,വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥ, എഡിറ്റിംഗ് എന്നിവ സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ക്യാമറ. ഹുമറും ഷാജഹാനും 4മ്യൂസിക്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും ഈ ചിത്രത്തിനുണ്ട്. ഒരു സ്റ്റൈലിഷ് ടെക്നോ ആക്ഷൻ ത്രില്ലർ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് നേരത്തെ പുറത്തുവിട്ട പോസ്റ്ററുകളിൽ നിന്നും സൂചന ലഭിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന ഗാനവും ആ സൂചനകളെ ഉറപ്പിക്കുന്നുണ്ട്. സൈബർ സിസ്റ്റംസ് ചിത്രത്തിൻ്റെ വേൾഡ് വൈഡ് ഓവർസീസ് അവകാശം സ്വതമാക്കിയപ്പോൾ, സരീഗമാ മലയാളം മ്യൂസിക് റൈറ്റ്സും സ്വന്തമാക്കി.

Signature-ad

ലൈൻ പ്രൊഡ്യൂസർ: ജയകൃഷ്ണൻ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്: അരുൺ മോഹനൻ, മേക്ക്പ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി: കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ്: എ.കെ റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടർ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, സൗണ്ട് ഡിസൈനിംഗ്: ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്: ആനന്ദ് രാമചന്ദ്രൻ, കളറിസ്റ്റ്: സുജിത്ത് സദാശിവൻ, സ്റ്റുഡിയോ: ആക്ഷൻ ഫ്രെയിംസ് മീഡിയ, വി.എഫ്.എക്സ്: ശരത് വിനു, ഐഡൻ്റ് ലാബ്സ്, എ.ഡി. ആർ എഞ്ചിനീയർ: അനന്തകൃഷ്ണൻ, അസ്സോ. എഡിറ്റർ: ജിബിൻ പൗലോസ് സജി, ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബോണി അസന്നാർ, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: അനന്ദു എസ് കുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: