IndiaLead NewsNEWS

കോവാക്സിന് യുകെയുടെ അംഗീകാരം; 22ന് ശേഷം എത്തുന്നവര്‍ക്ക്‌ ക്വാറന്റീൻ വേണ്ട

കോവാക്‌സിന് അംഗീകാരം നല്‍കി യുകെ. ഇതോടെ വാക്‌സീന്‍ എടുത്തവര്‍ക്ക് നവംബര്‍ 22ന് ശേഷം യുകെയില്‍ പ്രവേശിക്കുന്നതിന് ക്വാറന്റീന്‍ വേണ്ടിവരില്ല. കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് യുകെയുടെ നടപടി. അംഗീകാരം നല്‍കിയ വാക്‌സീനുകളുടെ പട്ടികയില്‍ കോവാക്‌സിനും ഉള്‍പ്പെടുത്തുമെന്നു യുകെ സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ 22ന് പുലര്‍ച്ചെ നാല് മണി മുതലാണു മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ കുത്തിവയ്ക്കുന്ന രണ്ടാമത്തെ വാക്‌സീനാണ് കോവാക്‌സിന്‍. കോവിഷീല്‍ഡ് വാക്‌സീന്‍ യുകെ കഴിഞ്ഞ മാസം തന്നെ അംഗീകാരം നല്‍കിയിരുന്നു. കോവാക്‌സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്‌സീനുകള്‍ക്കും യുകെയുടെ അംഗീകാരം ലഭിച്ചു. അതേസമയം, യുഎഇയില്‍നിന്നും മലേഷ്യയില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് ഇതു ഗുണകരമാകും. ഇവര്‍ യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീന്‍ എന്നിവയിലും ഇളവുണ്ടാകും.

Back to top button
error: