Breaking NewsNEWS

ഡോ ടി വിനയകുമാർ പി ആർ സി ഐ ഗവേർണിംഗ് കൌൺസിൽ ചെയർമാൻ.

പബ്ലിക് റിലേഷൻസ് കൌൺസിൽ ഓഫ് ഇന്ത്യ ( PRCI ) ഗവേർണിങ് കൌൺസിൽ ചെയർമാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു. മുൻ ദേശീയ പ്രസിഡന്റായ വിനയകുമാർ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്.
കൊച്ചിയിലെ ഗൈഡ് അഡ്വർട്ടിസിങ് & പി ആർ സ്ഥാപകനും സീനിയർ പാർട്ണറും, കോമ് വെർട്ടിക്ക ചെയർമാനും ആണ് കഴിഞ്ഞ 46 വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിനയകുമാർ.
ഗവേർണിങ് കൗൺസിലിന്റെ പുതിയ ഡയറക്ടർമാരായി ചിന്മയി പ്രവീൺ, കെ. രവീന്ദ്രൻ, അരിജിത് മജുംദാർ, ഡോ ബി കെ രവി, രവി മഹാപത്ര ടി എസ് ലത, സി ജെ സിംഗ് എന്നിവരെ നിയമിച്ചു. എം ബി ജയറാം, ശ്രീനിവാസ് മൂർത്തി, ഗീത ശങ്കർ, എസ് നരേന്ദ്ര, ഡോ കെ ആർ വേണുഗോപാൽ എന്നിവർ ഡയറക്ടർമാരായി തുടരും.
പ്രശാന്ത് വേണുഗോപാൽ ആണ് പുതിയ YCC ( യങ്‌ കമ്മ്യൂണിക്കേറ്റർസ് ക്ലബ്ബ്) ചെയർമാൻ. പശുപതി ശർമ്മ നാഷണൽ എക്സിക്യൂട്ടീവിന്റെ സെക്രട്ടറി ജനറലും, യൂ എസ് കുട്ടി സീനിയർ വൈസ് പ്രസിഡന്റും ആണ്.
ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ രംഗത്തുള്ള പ്രൊഫഷനലുകളുടെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായ പി ആർ സി ഐ 2004 ലാണ് എം ബി ജയറാമിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടത്. ഇപ്പോൾ കൊച്ചിയിലടക്കം
ഇന്ത്യയിലാകെ 60 ചാപ്ടറുകൾ ഉണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: