ഭഭബയ്ക്കു ശേഷം മറ്റൊരു ഭ യുള്ള ചിത്രമെത്തുന്നു; മോഹന്‍ലാലിന്റെ വൃഷഭ;ആരാധകര്‍ ആവേശത്തില്‍; വൃഷഭ വൃഥാവിലാവില്ലെന്ന് മോഹന്ലാാല് ഫാന്‍സ്; അവധിക്കാലം ആഘോഷമാക്കും

തൃശൂര്‍: സമ്മിശ്ര പ്രതികരണങ്ങളുമായി ഭഭബ കേരളത്തില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പേരില്‍ ഭ യുള്ള മറ്റൊരു ചിത്രം നാളെയെത്തുന്നു. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വൃഷഭ നാളെ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും.
ഭഭബയില്‍ മോഹന്‍ലാല്‍ അതിഥി താരമായിരുന്നെങ്കില്‍ ബ്രഹ്മാണ്ഡ ചിത്രമായ വൃഷഭയില്‍ മുഴുനീള കഥാപാത്രമാണ്.
വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ മലയാളക്കര മാത്രമല്ല ഇന്ത്യയൊട്ടാകെ മോഹന്‍ലാലിന്റെ വൃഷഭയ്ക്കായി കാത്തിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വേണ്ടതെല്ലാം കോര്‍ത്തിണക്കിയ മാസ് ആക്ഷന്‍ ചിത്രമാണെന്ന സൂചനയാണ് ട്രെയ്ലറുകള് തന്നത്. അതുകൊണ്ടുതന്നെ തീയറ്റുകള്‍ അവധിക്കാലത്ത് പൂരപ്പറമ്പുകള്‍ പോലെ ആര്‍ത്തലയ്ക്കുമെന്നാണ് ആരാധകരുടെ പ്രവചനം.
നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാന്‍-ഇന്ത്യന്‍ ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ മാസ്സ് പ്രകടനം വലിയ ക്യാന്‍വാസില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. ഒരു അച്ഛന് – മകന് ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും വര്‍ത്തമാനകാലവും ഇഴചേര്‍ന്നുപോകുന്ന കഥാസന്ദര്‍ഭങ്ങളാണ് ചിത്രത്തിന്റേതെന്നാണ് ടീസറുകള്‍ നല്കുന്ന സൂചന.
ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരാണ് വൃഷഭയ്ക്കു വേണ്ടി കൈകോര്‍ത്തത്.
ഛായാഗ്രഹണം ആന്റണി സാംസണ്, എഡിറ്റിങ് കെ.എം. പ്രകാശ്, സംഗീതം സാം സി.എസ്., സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, ആക്ഷന്‍ പീറ്റര്‍ ഹെയ്ന്, സ്റ്റണ്ട് സില്‍വ, നിഖില്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.
ശോഭ കപൂര്‍, ഏക്താ ആര് കപൂര്‍, സി.കെ. പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിങ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ ആശീര്‍വാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.

തെലുങ്ക് നടന് റോഷന് മേക്ക ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷനായ കപൂര്‍, സഹറ എസ് ഖാന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍ണാനി എന്നിവരും ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏകതാ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മികച്ച വിഷ്വല്‍ ഇഫക്റ്റുകളും, ആക്ഷന്‍ സീക്വന്‍സുകളുമാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. വിവിധ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലം പ്രമാണിച്ച് കേരളത്തിലുടനീളം വന്‍ തോതിലുള്ള ഫാന്‍സ് ഷോകളും റിലീസ് ദിനത്തില്‍ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ പ്രധാന തിയേറ്ററുകളിലെല്ലാം ചിത്രം പ്രദര്‍ശനത്തിനെത്തും. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍. മള്ട്ടിപ്ലെക്സുകളിലടക്കം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗും തുടങ്ങിയിട്ടുണ്ട്.






