Breaking NewsLead NewsSports

ഈ അണ്ടര്‍ 19 ഏഷ്യാക്കപ്പില്‍ നടക്കുന്നത് എന്ത് പൂരമാണ്? വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്നു ; ഇത്തവണ ഇന്ത്യന്‍ താരം അഭിജ്ഞാന്‍ കുണ്ടുവിന്റെ ഊഴം, ഇരട്ടസെഞ്ച്വറി നേടി ; 125 പന്തില്‍ നിന്ന് 209 റണ്‍സ്

ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ തൃശൂര്‍പൂരം നടക്കുകയാണ്. ഇന്ത്യന്‍ താരം വൈഭവിന്റെ വെടിക്കെട്ടോടെ സ്റ്റാര്‍ട്ട് ചെയ്്ത ടൂര്‍ണമെന്റില്‍ അതുക്കും മേലെ എന്ന് വിളിക്കാവുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ താരം. അഭിജ്ഞാന്‍ കുണ്ടു മലേഷ്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്കായി ഇരട്ടസെഞ്ച്വറി അടിച്ചാണ് ഞെട്ടിച്ചിരിക്കുന്നത്.

മത്സരത്തില്‍ 125 പന്തില്‍ 209 റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍താരം ദുബായില്‍ ചരിത്രമെഴുതി. അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന അമ്പാട്ടി റായിഡുവിന്റെ (177) റെക്കോര്‍ഡാണ് കുണ്ടു മറികടന്നത്. 121 പന്തില്‍ കുണ്ടു തന്റെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ വൈഭവ് സൂര്യവംശിയെയും അദ്ദേഹം പിന്നിലാക്കി. ഒമ്പത് സിക്‌സറുകളും 17 ഫോറുകളുമാണ് ബാറ്റില്‍ നിന്നും പറന്നത്. കുണ്ടുവിന്റെ ഈ പ്രകടനം ഇന്ത്യ അണ്ടര്‍ 19 ടീമിനെ ആദ്യം ബാറ്റ് ചെയ്ത് 408 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചു.

Signature-ad

അണ്ടര്‍ 19 ഏകദിനങ്ങളില്‍ ഏറ്റവും വേഗത്തില്‍ (145 പന്തില്‍) ഇരട്ട സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ ജോറിച്ച് വാന്‍ ഷാല്‍ക്ക്വിക്കിന്റെ റെക്കോര്‍ഡും (145 പന്തില്‍) കുണ്ടു മറികടന്നു. വാന്‍ ഷാല്‍ക്ക്വിക്കിന്റെ (സിംബാബ്വെക്കെതിരെ 215) ശേഷം അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് കുണ്ടുവിന്റെ 209. എന്നിരുന്നാലും, അദ്ദേഹം ഒരു അസോസിയേറ്റ് രാജ്യത്തിനെതിരെയാണ് ഈ നേട്ടം കൈവരിച്ചത് എന്നതിനാല്‍ ഈ റെക്കോര്‍ഡുകള്‍ കണക്കിലെടുക്കില്ല.

സൂര്യവംശി പുറത്തായതിന് ശേഷം ക്രീസിലെത്തിയ കുണ്ടു തുടക്കം മുതല്‍ക്കേ ബൗണ്ടറികള്‍ കണ്ടെത്തി. 181 പന്തില്‍ ത്രിവേദിയുമായി ചേര്‍ന്ന് 209 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം, പിന്നീട് കനിഷ്‌ക് ചൗഹാനോടൊപ്പം വെറും 36 പന്തില്‍ 87 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. വെറും 44 പന്തില്‍ കുണ്ടു തന്റെ അര്‍ദ്ധ സെഞ്ച്വറിയിലെത്തിയപ്പോള്‍, ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ 80 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി, ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിലെ വലിയ സ്‌കോറിന് കളമൊരുക്കി. ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹം നിരവധി ഷോട്ടുകള്‍ അഴിച്ചുവിടുകയും, വെറും 121 പന്തില്‍ ചരിത്രപരമായ ഇരട്ട സെഞ്ച്വറി നേടുകയും ചെയ്തു.

അഭിജ്ഞാന്‍ കുണ്ടു ഒരു പ്രതിഭാധനനായ വിക്കറ്റ് കീപ്പര്‍-ബാറ്ററാണ്. നേരത്തേ പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ 22 റണ്‍സ് നേടുകയും സുരക്ഷിതമായി രണ്ട് ക്യാച്ചുകള്‍ എടുക്കുകയും ചെയ്തു. 2008 ഏപ്രില്‍ 30 ന് ജനിച്ച അദ്ദേഹം സംസ്ഥാന തലത്തില്‍ മുംബൈയെയാണ് പ്രതിനിധീകരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: