അപകടകരമായ ബൗളിംഗ്; അരങ്ങേറ്റത്തില്‍ അടിതെറ്റി ഷഹീന്‍ അഫ്രീദി; അമ്പയറുടെ വിലക്ക്; ഒരോവറില്‍ മൂന്നു നോ-ബോളുകള്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റത്തില്‍ അടിതെറ്റി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് അഫ്രീദിയെ അംപയര്‍ വിലക്കി. 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെയാണ് താരം കളംവിട്ടത്.
മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മല്‍സരത്തിലെ 18-ാം ഓവറിലാണ് നാടകീയ രംഗങ്ങള്‍. ടിം സീഫര്‍ട്ടിനും ഓലി പീക്കിനുമെതിരെ അരയ്ക്കു മുകളില്‍ വരുന്ന രണ്ട് ഫുള്‍ടോസുകള്‍ എറിഞ്ഞതോടെയാണ് അംപയര്‍മാര്‍ ഇടപെട്ടത്. പന്തുകള്‍ അപകടകരമാണെന്ന് വിലയിരുത്തി അഫ്രീദിയെ തുടര്‍ന്ന് പന്തെറിയുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. ഓവറിലെ അവസാന രണ്ടു പന്തുകള്‍ ബ്രിസ്‌ബേന്‍ ഹീറ്റ് ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിക്ക് പൂര്‍ത്തിയാക്കേണ്ടി വന്നു.
മൂന്ന് നോ ബോളുകള്‍ ഉള്‍പ്പെടെ 15 റണ്‍സാണ് ആ ഓവറില്‍ മാത്രം അഫ്രീദി വഴങ്ങിയത്. അരങ്ങേറ്റത്തിലെ ബോളിങ് സ്‌പെല്‍ 2.4 ഓവറില്‍ 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെ അവസാനിച്ചു. ഹീറ്റ്്സിന്റെ ബോളിങ് നിരയിലെ പിഴവുകള്‍ മുതലെടുത്ത മെല്‍ബണ്‍ റെനഗേഡ്സ്, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഹീറ്റ്‌സ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സില്‍ ഒതുങ്ങി.






