Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘സംസാരം നിര്‍ത്തൂ’; കരഞ്ഞു കാലുപിടിച്ച് ഭാര്യ; ജാമ്യ വ്യവസ്ഥ ലംഘിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വീരവാദവുമായി രാഹുല്‍ ഈശ്വര്‍; ‘പുറത്തുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരേ കാമ്പെയ്ന്‍ നടത്തിയേനെ; ശബരിമല ചര്‍ച്ചയില്‍ വരാതിരിക്കാന്‍ അകത്തിട്ടു’

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേസിനെ പറ്റി സംസാരിക്കാന്‍ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ. എന്നിട്ടും മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍ സംസാരിച്ചതോടെ നിര്‍ത്താന്‍ പറഞ്ഞ് ഭാര്യ ദീപ കരഞ്ഞു കാലുപിടിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു രാഹുലിന്റെ സംസാരം.

Signature-ad

തന്റെ ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസിലാകുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമല വിഷയം മിണ്ടാതിരിക്കാനാണ് തന്നെ പിടിച്ച് അകത്തിട്ടതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

താന്‍ പുറത്തുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ക്യാംപെയ്ന്‍ ആരംഭിച്ചേനെ. തന്നെ അവര്‍ക്ക് തിരഞ്ഞെടുപ്പ് കഴിയുംവരെ അകത്തിടണമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ബദലായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്താനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ആഗ്രഹിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് തന്റെ അറസ്റ്റിനെ കാണേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിക്കുന്നു.

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നെന്നു രാഹുല്‍ ആവര്‍ത്തിച്ചു. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണ്. വ്യാഴാഴ്ച തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു നുണ മൂലമാണ്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടും കിട്ടിയില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. അതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടതെന്നും ഈശ്വര്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: