1500 പേജുള്ള വിധിയില്‍ ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം ; മോതിരം തിരികെ നല്‍കണം, മെമ്മറി കാര്‍ഡിന്റെ സ്വകാര്യത ഉറപ്പാക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുറപ്പെടുവിച്ച വിധിപ്പകര്‍പ്പില്‍ 1500 പേജുകള്‍. ശിക്ഷ വിധിച്ച ശേഷം വിധിപ്പകര്‍പ്പ് പുറത്തുവന്നിരിക്കുകയാണ്. പ്രതികള്‍ അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നല്‍കണം, മോതിരം തിരികെ നല്‍കണം എന്നും കോടതി വ്യക്തമാക്കി. ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം വിധിയോടൊപ്പമുണ്ട്.
കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി പറഞ്ഞിട്ടുണ്ട്. മെമ്മറി കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതീവ ശ്രദ്ധ പുലര്‍ത്തണം എന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി.
മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ജഡ്ജ് ഹണി എം വര്‍ഗീസ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവര്‍ത്തിയുണ്ടാകരുതെന്ന് ജഡ്ജി നിര്‍ദേശിച്ചു. പള്‍സര്‍ സുനി ദയ അര്‍ഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാ വാദത്തിനിടെ കോടതിമുറിയില്‍ മറ്റ് പ്രതികള്‍ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി നിന്നത്. മറ്റ് പ്രതികളോടുള്ളതിനേക്കാള്‍ കടുത്ത ഭാഷയിലാണ് പള്‍സര്‍ സുനിയുടെ വാദത്തിനിടെ കോടതി പ്രതികരിച്ചത്. ഈ കേസിനെ ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകന് ആവശ്യപ്പെട്ട വേളയിലടക്കം കോടതി നീരസം പ്രകടിപ്പിച്ചു.






