Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘തൊലിക്കട്ടി അപാരം’; ഒളിവില്‍നിന്ന് വോട്ടു ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ട്രോളി കാണ്ടാമൃഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍; തെറിവിളികളുമായി രാഹുല്‍ അണികള്‍

12 ലൈംഗിക പീഡനക്കേസില്‍ 15 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം പാലക്കാട് വോട്ട് ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. തൊലിക്കട്ടി അപാരമെന്ന തലക്കെട്ടുമായി കാണ്ടാമൃഗത്തിന്റെ ചിത്രമാണു പോസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വൈകീട്ടാണ് രാഹുല്‍ വോട്ടു ചെയ്യാനെത്തിയത്. വോട്ടു ചെയ്തു തൊട്ടു പിന്നാലെ ചായയും കുടിച്ചു മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നില്ല.

ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് പല ഹാന്‍ഡിലുകളും ഉയര്‍ത്തിയത്. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും രംഗത്തുവന്നത്. പോസ്റ്റിന്റെ താഴെ കോണ്‍ഗ്രസ് അണികള്‍ വെല്ലുവിളികളും തെറിവിളികളുമായും രംഗത്തുവന്നു. ചിലതിനു ചുട്ട മറുപടിയും അജയ് തറയില്‍ നല്‍കിയിട്ടുണ്ട്.

Signature-ad

‘നിന്റെ പേരില്‍തന്നെയുണ്ട് നീ ആരാണെന്ന്’ ആണ് ഒരു കമന്റ്. അജയ് തറയിലെ ‘തറയില്‍’ എന്ന ഭാഗം ഉയര്‍ത്തിക്കാട്ടിയാണ് കമന്റ് വന്നതെന്നു വ്യക്തം. ‘സാറിന്റെ തൊലിക്കട്ടി ഞങ്ങള്‍ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയല്ലേ, ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും ജയിക്ക്’ എന്നാണു മറ്റൊന്ന്. എന്നാല്‍, പഴയതുപോലെ സൈബര്‍ വെട്ടുക്കിളിക്കൂട്ടം രംഗത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ‘താങ്കളെപ്പോലുള്ളവര്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു’ എന്നു പിന്തുണയ്ക്കുന്നവരുമുണ്ട്.

നേരത്തേ, രാഹുല്‍ ഈശ്വറിനെതിരേ പോസ്റ്റിട്ടതിന്റെ പേരില്‍ പോലും കോണ്‍ഗ്രസ് വക്താവും നേതാവുമായ രാജു പി. നായര്‍ അടക്കമുള്ളവര്‍ സൈബര്‍ കൂട്ടത്തിന്റെ തെറിവിളിക്ക് ഇരയായിരുന്നു. ‘ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും, ആ അശ്ലീലം ഇനി കേള്‍ക്കേണ്ടി വരില്ല എന്ന് ഒരു ഗുണമുണ്ട്! ഈശ്വരാ…’ എന്നായിരുന്നു രാജു പി. നായരുടെ പോസ്റ്റ്. ഇതിനു പിന്നാലെയാണു കമന്റ് ബോക്‌സ് തെറിവിളികള്‍ കൊണ്ടു നിറഞ്ഞത്.

‘നിങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ അശ്ലീലം ആകുന്നുവെങ്കില്‍, കണ്ണട മാറ്റേണ്ട സമയം കഴിഞ്ഞു. അയാള്‍ വിളിച്ചുപറഞ്ഞ ഫാക്ട്‌സ് ഇല്ലായിരുന്നുവെങ്കില്‍, രാഹുല്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനായേനെ. വഞ്ചകികള്‍ ഇരകളും” എന്നാണ് ഒരു കമന്റ്. ‘ഈ പോസ്റ്റ് രാജു പി. നായരുടെ തന്നാണോ? പ്രതീക്ഷിച്ചില്ല ഇത്തരം ഒരു പോസ്റ്റ് നിങ്ങളില്‍ നിന്ന്’ എന്നും കമന്റുണ്ട്.

ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് ചില കമന്റുകള്‍. ‘രാജു പി. നായരെ നിങ്ങള്‍ ആര്‍ക്കിട്ട് എവിടെയാണ് കുത്തുന്നത് എന്ന് നേരെ ഓര്‍ത്തുവച്ചോ’ എന്നാണ് ഭീഷണി. ‘നീയൊക്കെ കൂടി ആരെയാടോ തോല്പിക്കാന്‍ നോക്കുന്നത്?’ എന്നാണ് മറ്റൊരു കമന്റ്. എന്താലേ, ഉളുപ്പ് വേണം വ്യത്യസ്തനാകാന്‍ നോക്കുകയായിരിക്കും എന്നും കമന്റുണ്ട്.

‘സിപിഎമ്മിന്റെ ഗുഡ്ബുക്കില്‍ ഇടം നേടാനുള്ള ശ്രമം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ എടുത്ത ശുഷ്‌കാന്തി എല്ലാവരും മനസിലാക്കുന്നുണ്ട്’, ‘നീയൊക്കെക്കൂടി ആരെയാടാ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്’, ‘ആര്‍ക്ക്? രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടണം മിസ്റ്റര്‍- നിങ്ങള്‍ രാഹുലിന്റെ മുഖത്ത് കരീ വാരി തേക്കുമ്പോ അത് പ്രതിഫലിക്കുന്നത് കോണ്‍ഗ്രസിന്റെ മുഖത്താണെന്നുള്ള ഓര്‍മ വേണം പണം വാങ്ങി ചാനല്‍ ചര്‍ച്ചയില്‍ പോയിരുന്ന് മെഴുകണ്ട. ഒരുപാട് കാര്യങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് ചെയ്യാനുണ്ട്. നേതാക്കളോട് ഒരു കാര്യം. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്. രാഷ്ട്രീയം നിങ്ങള്‍ സിപിഎമ്മില്‍നിന്ന് പഠിക്കണം’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

Back to top button
error: