ചേര്‍ത്തുപിടിച്ച് സാറാ ജോസഫ്; കോടതി വിധി തളളിക്കളയുന്നുവെന്നും ആലാഹയുടെ എഴുത്തുകാരി; നിവര്‍ന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവള്‍; ദിലീപിന്റെ മുഖം ഹണി വര്‍ഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്നും സാറാ ജോസഫ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ആറുപ്രതികളെ മാത്രം കുറ്റക്കാരെന്ന് കണ്ട് ശിക്ഷിക്കുകയും ദിലീപടക്കമുള്ള പ്രതികളെ വെറുതെ വിടുകയും ചെയ്ത കോടതി വിധി തള്ളിക്കളയുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ച് എഴുത്തുകാരി സാറാ ജോസഫ്.
നടന്‍ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായാണ് സാറാ ജോസഫ് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടത്. അവള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും കോടതി വിധി തള്ളിക്കളയുന്നുവെന്നും സാറാ ജോസഫ് എഫ്ബിയില്‍ എഴുതി.

സാറാ ജോസഫ് ഫെയ്‌സ്ബുക്കിലിട്ട
കുറിപ്പിന്റെ പൂര്‍ണരൂപം
ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍!
വര്‍ഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം!
തകര്‍ന്നു വീഴുന്നതിനുപകരം നിവര്‍ന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെണ്‍കുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവള്‍!
പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്.
ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയില്‍ നടന്നവന്റെ മുഖം ഹണി വര്‍ഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.
അവള്‍ക്കൊപ്പം.
കോടതിവിധി തള്ളിക്കളയുന്നു






