വിവാഹചിത്രങ്ങളും ക്രിക്കറ്റ്താരം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കി ; വിവാഹമോതിരവും സ്മൃതി മന്ദാന ഊരിമാറ്റി ; പുതിയതായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പലാഷ് അണിയിച്ച മോതിരം ഇല്ല

മുംബൈ: ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറെ ആഘേഷിച്ച വിവാഹമായിരുന്നു സ്മൃതി മന്ദനയുടേയും പലാഷ് മുച്ചലിന്റെയും. ഇരുവരുടേയും വിവാഹവാര്‍ത്തയും അനുബന്ധ സംഭവങ്ങളും ഏറെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇരുവരും വിവാഹം ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം നീക്കം ചെയ്ത സ്മൃതി മന്ദനയുടെ വിരലില്‍ പലാഷ് മുച്ചല്‍ ഇട്ട വിവാഹമോതിരവും ഇപ്പോള്‍ കാണ്മാനില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിവാഹം മാറ്റിവച്ചതിനു ശേഷം ആദ്യമായി സമൂഹമാധ്യമത്തില്‍ കഴിഞ്ഞദിവസം ക്രിക്കറ്റ് താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ടൂത്ത്പേസ്റ്റ് ബ്രാന്‍ഡിന്റെ പ്രൊമോഷനല്‍ വിഡിയോയാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതില്‍ താരത്തിന് പലാശ് മുച്ചല്‍ ഇട്ടുകൊടുത്ത മോതിരം സ്മൃതിയുടെ വിരലില്‍ ഇല്ലാതിരുന്നത് വീണ്ടും അഭ്യൂഹങ്ങള്‍ ഉയര്‍ത്തുകയാണ്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങള്‍ വിവാഹ നിശ്ചയത്തിനു ശേഷം പകര്‍ത്തിയതാണോ മുമ്പത്തേതാണോ എന്ന കാര്യം വ്യക്തമല്ല.
നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചാണ് പലാശ് സ്മൃതിയോട് വിവാഹ അഭ്യര്‍ഥന നടത്തിയത്. നവംബര്‍ 23ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയില്‍വച്ചാണ് സ്മൃതിയും പലാശ് മുച്ചലും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
വിവാഹം മാറ്റിയതിനു പിന്നാലെ പലാശ് പങ്കുവച്ച ‘പ്രൊപ്പോസല്‍’ വിഡിയോ ഉള്‍പ്പെടെ സ്മൃതി വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍നിന്നു നീക്കിയിരുന്നു. ഇതിനു പിന്നാലെ ബോളിവുഡ് കോറിയോഗ്രാഫറുമായി പലാശ് നടത്തിയതെന്ന് ആരോപിക്കുന്ന ‘ചാറ്റിന്റെ’ സ്ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു.






