MovieTRENDING

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി.

പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമാണ് ലെമൺ മർഡർ കേസ് . (L.M. കേസ്)
ഏറെ ശ്രദ്ധേയമായ ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ
വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ജെ.പി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. ജെ. പാലയൂരും, അനിൽ പല്ലശ്ശനയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസ്സിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃതിമങ്ങൾ നടന്നുവെന്ന് വ്യക്തമായതോടെ തൻ്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്നു പറയുന്നു.
അദ്ദേഹത്തെത്തേടിയുള്ള ലിയോണിൻ്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു.
അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ‘
ഈ നാരങ്ങ മറ്റൊരു വലിയ കേസിൻ്റെ തുമ്പായി മാറുകയായിരുന്നു …
ലോകത്ത് ആരും അറിയാതെ പോകുമായിരുന്ന ഒരു അവിശ്വസനീയമായ വേദനിപ്പിക്കുന്ന കഥയിലേക്കാണ്.
.എന്താണ് ഈ കേസ് ?ആകേസിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്ന സത്യങ്ങളെന്ത്?
നാരങ്ങയുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ലെമൺ മർഡർ കേസ് എന്ന ടൈറ്റിലിനെ അന്വർത്ഥമാക്കുന്നു.
പ്രേക്ഷകനെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് സംവിധായകൻ റിയാസ് കിസ് മിത്ത് ഈ ചിത്രത്തിനു വേണ്ടി
സ്വീകരിച്ചിരിക്കുന്നത്.പുതുമുഖം ആദിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലിയോണയെ അവതരിപ്പിക്കുന്നത്.
ജിഷ രജിത്താണ് നായിക. അപർണ്ണ, കെ. ബാബു എം.എൽ.എ. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം – മനോജ്. എം.ജെ.എഡിറ്റിംഗ് -ജിസൺ ഏ.സി.എ.സംഗീതം -സജിത് ശങ്കർ.
പശ്ചാത്തല സംഗീതം – രഞ്ജിത്ത് ഉണ്ണി.കൊല്ലങ്കോട്, ചിറ്റൂർ,നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ജനുവരി മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: