പിടിച്ചുനില്‍ക്കാനാകില്ല രാഹുലിന്; അടിതെറ്റിച്ചത് പോലീസ് റിപ്പോര്‍ട്ട്; അക്കമിട്ട് തെളിവുകളും പരാമര്‍ശങ്ങളും നിരത്തി അന്വേഷണസംഘം

പാലക്കാട്; രാഹുലിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയത് പോലീസ് റിപ്പോര്‍ട്ട് കാരണമാണ്. ഒരുതരത്തിലും രാഹുല്‍ മാങ്കൂട്ടത്തിലിന് സഹായമാകുന്നതായിരുന്നില്ല പോലീസ് അക്കമിട്ടു നിരത്തിയ പരാമര്‍ശങ്ങള്‍.
പോലീസ് റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും രാഹുലിന്റെ ഭാവിജീവിതം തന്നെ തടവറയ്ക്കുള്ളിലായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ്.
പരാതിക്കാരിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ അടുപ്പം സ്ഥാപിച്ചത് വ്യക്തിപരമായ പ്രശ്നപരിഹാരം വഴിയാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിജീവിതയുടെ പാലക്കാടുള്ള വ്യക്തിപരമായ വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടപെട്ടു. ഇത് പരിഹരിക്കാന്‍ രാഹുല്‍ മുന്‍കൈയെടുത്തതോടെയാണ് ഇരുവരും അടുക്കുന്നത്. ഈ അടുപ്പം രാഹുല്‍ മുതലെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു.
രാഹുല്‍ യുവതിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. പാലക്കാട്ടേക്ക് അതിജീവിതയെ നിര്‍ബന്ധിച്ച് കൊണ്ടുപോയി. ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഇത് സാധൂകരിക്കുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഠിനമായ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും നഗ്നചിത്രം എടുത്ത് ഭീഷണിപ്പെടുത്തിയതിനും ബലാത്സംഗം നടന്നുവെന്നതിനും ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.






