Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ഈ മരണക്കണക്കുകള്‍ ഭീകരമായി ഞെട്ടിപ്പിക്കുന്നവ; എസ്‌ഐആര്‍ പേടിയില്‍ ബംഗാളില്‍ മരിച്ചത് 39 പേര്‍; വെളിപ്പെടുത്തലുമായി മമത ബാനര്‍ജി; മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം ധനസഹായം

കൊല്‍ക്കൊത്ത: രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും മാറിമാറി നീങ്ങിക്കൊണ്ടിരിക്കെ ബംഗാളില്‍ നിന്നും വരുന്നത് ഞെട്ടിപ്പിക്കുന്ന മരണക്കണക്കുകള്‍.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും മാനസിക സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് ബംഗാളില്‍ 39 പേര്‍ മരിച്ചിട്ടുണ്ട് എന്നാണ്.
എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ സമയത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയും അതിന്ററെ പേരിലുള്ള കടുത്ത സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കഴിയാതെയും നടപടിയുണ്ടാകുമോ എന്ന ആശങ്കയും ഭയവും പിരിമുറുക്കവും മൂലവും സംസ്ഥാനത്ത് 39 പേര്‍ മരിച്ചെന്നാണ് മമത വെളിപ്പെടുത്തിയത്.

Signature-ad

മരിച്ചവരില്‍ നാല് ബൂത്ത് ലെവല്‍ ഓഫീസര്‍മാരും (ബിഎല്‍ഒമാര്‍) ഉള്‍പ്പെടുന്നുവെന്ന് മമത വിശദീകരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു.
എസ്ഐആര്‍ ആരംഭിച്ചതിനുശേഷം പല സ്ഥലങ്ങളിലും ആളുകള്‍ പരിഭ്രാന്തരും മാനസിക സമ്മര്‍ദ്ദത്തിലുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ 4 ന് ആരംഭിച്ച ക്യാമ്പെയിന്‍ പൊതുജനങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തലില്‍ കണ്ടെത്തിയതായും 39 മരണങ്ങളില്‍ ആത്മഹത്യകളും ഉള്‍പ്പെടുന്നതായും മമത കൂട്ടിച്ചേര്‍ത്തു.
മൂന്ന് ബിഎല്‍ഒമാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീഴുകയോ ഗുരുതരമായി രോഗം പിടിപെടുകയോ ചെയ്തതായും മമത പറഞ്ഞു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 100,000 രൂപ വീതം സഹായം ലഭിക്കും.

സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഎല്‍ഒമാരുടെ മേലുള്ള ജോലി സമ്മര്‍ദ്ദവും ഒരു പ്രധാന പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവരുടെ രണ്ട് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതിനകം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.
പൊതുജന സുരക്ഷയാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും എസ്ഐആറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുവരികയാണെന്നും മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: