Breaking NewsCrimeKeralaLead Newspolitics

‘രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളി; ലാപ്ടോപ്പില്‍ യുവതിയുടെ ചിത്രങ്ങളടക്കം’; ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യത; ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നിരത്തിയത് ഗുരുതരമായ ആരോപണങ്ങള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലെ ന്യായീകരിച്ച് ഇരയെ സാമൂഹ്യമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെതിരേ പ്രോസിക്യൂഷന്‍ നിരത്തിയത് ഗുരുതരമായ ആരോപണങ്ങള്‍. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്ടോപ്പില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്റെ വാദിച്ചു. കേസില്‍ വഞ്ചിയൂര്‍ കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിക്കുകയും റിമാന്‍ഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയതു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാന്‍ അനേകം വാദങ്ങള്‍ നിരത്തിയിരുന്നു. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്.

Signature-ad

പ്രതി നിരന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

ലാപ്ടോപ്പില്‍ നിന്ന് രാഹുല്‍ ചിത്രീകരിച്ച വീഡിയോ ജസ്റ്റീസ് ചേംബറില്‍ ഇരുന്നു കണ്ടിരുന്നു. യുവതിയുടെ ചിത്രങ്ങളടക്കം ലാപ്ടോപ്പിലുണ്ട്. രാഹുല്‍ ഈശ്വര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തനിക്കെതിരേയുള്ളത് കള്ളക്കേസാണെന്നും പൂജപ്പുര ജയിലില്‍ താന്‍ നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: