ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം പാര്‍ലമെന്റില്‍ നായയെ കൊണ്ടുവന്നു എംപി ; കടിക്കുന്നവ പാര്‍ലമെന്റിന് അകത്തുണ്ടല്ലോ എന്ന് പരിഹാസം ; ഡ്രാമാ മാസ്റ്ററായ പ്രധാനമന്ത്രിയില്‍ നിന്നും അഭിനയം പഠിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഡിസംബര്‍ 1-ന് മുതിര്‍ന്ന കോ ണ്‍ഗ്രസ് എം.പി. രേണുക ചൗധരി ഒരു നായയെ ഇന്ത്യന്‍ പാര്‍ലമെന്റ് പരിസരത്തേക്ക് കൊ ണ്ടുവന്നത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഇക്കാര്യം ചോദ്യം ചെയ്തവരോട് ഇത് കടിക്കില്ലെന്നും എന്നാല്‍ കടിക്കുന്നവര്‍ പാര്‍ലമെന്റിനകത്തുണ്ടെന്നും അവര്‍ പ്രതികരിച്ചു.
ഇവിടെ നിയമമുണ്ടോ? ഞാന്‍ പോകുമ്പോള്‍ ഒരു സ്കൂട്ടര്‍ ഒരു കാറുമായി കൂട്ടിയിടിച്ചു. ഈ ചെറിയ നായക്കുട്ടി റോഡിലൂടെ അലഞ്ഞുതിരിയുകയായിരുന്നു. അതിന് അപകടം പറ്റുമെന്ന് കരുതി ഞാന്‍ അതിനെ എടുത്ത് കാറില്‍ കയറ്റി പാര്‍ലമെന്റില്‍ വന്ന് തിരിച്ചയച്ചു. കാര്‍ പോയി, നായയും പോയി. അപ്പോള്‍ ഈ ചര്‍ച്ചയ്ക്ക് എന്താണ് പ്രസക്തി? അവര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് നടത്തിയ പ്രതികരണത്തില്‍ രേണുക ചൗധരി ചോദിച്ചു.
”മിണ്ടാപ്രാണിയായ ഒരു മൃഗത്തെ ഞങ്ങള്‍ പരിപാലിച്ചു, ഇത് ഒരു വലിയ പ്രശ്നമായി ചര്‍ച്ചാവിഷയമായിരിക്കുന്നു. സര്‍ക്കാരിന് വേറെ ഒരു കാര്യവും ചെയ്യാനില്ലേ? ഞാന്‍ ആ നായയെ വീട്ടിലേക്ക് അയച്ചു, വീട്ടില്‍ സൂക്ഷിക്കാന്‍ പറഞ്ഞു… എല്ലാ ദിവസവും പാര്‍ലമെന്റില്‍ ഇരുന്ന് നമ്മളെ കടിക്കുന്നവരെക്കുറിച്ച് നമ്മള് സംസാരിക്കുന്നില്ല.” അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം നാടകം ഇനിയെങ്കിലും നിര്‍ത്തണമെന്നും ജനങ്ങളിലേക്ക് ഇറങ്ങാന്‍ നയങ്ങളില്‍ മാറ്റം വേണമെന്നും പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ ഡ്രാമാ മാസ്റ്ററില്‍ നിന്നും അഭിനയം പഠിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു രേണുകാ ചൗധരിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഏറ്റവും വലിയ ഡ്രാമാബാസ്’ (നാടകക്കാരന്) എന്ന് വിശേഷി പ്പിച്ച കോണ്‍ഗ്രസ്, പാര്‍ലമെന്റില്‍ പ്രതിപക്ഷം നാടകം കളിക്കുകയാണെന്ന അദ്ദേഹത്തി ന്റെ പ്രസ്താവന ‘കാപട്യം മാത്രമാണ്’ എന്നും പറഞ്ഞു. നേരത്തെ, പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി മോദി, ഉത്തരവാദിത്ത ത്തോടെ പ്രവര്‍ത്തിക്കണമെന്നും പാര്‍ലമെന്റ് നാടകത്തിനുള്ള സ്ഥലമ ല്ലെന്നും അത് കാര്യ ങ്ങള് ‘ഡെലിവര്‍’ ചെയ്യാനുള്ള സ്ഥലമാണെന്നും പറഞ്ഞിരുന്നു. ശീതകാല സമ്മേളനം തിങ്ക ളാഴ്ച, ഡിസംബര്‍ 1-ന് ആരംഭിച്ചു. ഡിസംബര്‍ 19-ന് സമ്മേളനം അവസാനിക്കാനാണ് തീരുമാ നിച്ചിരിക്കുന്നത്.






