രാഹുലിനെ സപ്പോര്‍ട്ട് ചെയ്ത് രാഹുല്‍; രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായ വീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍; വീട്ടില്‍ തെളിവെടുപ്പ് നടത്തി; കേസും കൂട്ടവും എല്ലാവര്ക്കും പേടി തന്നെ; സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായ വീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് രാഹുല്‍ ഈശ്വറിന്റെ വെല്ലുവിളി. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വറുമായി പോലീസ് തെളിവെടുപ്പു നടത്തുമ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഇനിയും താന്‍ വീഡിയോ ചെയ്യുമെന്ന് പോലീസിനെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചത്.
ഇന്നു രാവിലെ രാഹുല്‍ ഈശ്വറിന്റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.
സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ച വീഡിയോ ചിത്രീകരിച്ച ലാപ്ടോപ്പ് ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ കണ്ടെത്താനാണ്
തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായവീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

അതിനിടെ സൈബര്‍ കേസിനെ നേരിടാന്‍ സന്ദീപ് വാര്യരും ഒരുക്കം തുടങ്ങി. ഡയലോഗടിക്കുന്നതും സൈബറെഴുത്തും പോലെ എളുപ്പമല്ല കേസും കൂട്ടവുമെന്നതുകൊണ്ടു തന്നെ എല്ലാവര്ക്കും പേടിയുണ്ട്. മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിയുടെ പേര് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന കേസിലാണ് സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം കോടതിയിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ. ഈ സൈബര്‍ കേസില്‍ രാഹുല്‍ ഈശ്വറിനും സന്ദീപ് വാര്യര്‍ക്കും പുറമെ കോണ്‍ഗ്രസ് നേതാവ് രഞ്ജിത ഉള്‍പ്പടെയുള്ളവരെ പ്രതിയാക്കി തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയും സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്. രജ്ഞിത പുളിക്കനാണ് ഒന്നാംപ്രതി. അഭിഭാഷകയായ ദീപ ജോസഫിനെയും പ്രതിയാക്കിയിട്ടുണ്ട്. അതിജീവിതയെ തിരിച്ചറിയുന്നവിധത്തില്‍ പരാമര്‍ശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയും ഐടി നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.






