ഡോ.സരിനോ ഡിക്റ്ററ്റീവ് സരിനോ; സരിന്റെ എഫ്ബി പോസ്റ്റും സൈബര്‍ ക്രൈം; അഡ്വ.ദീപയെക്കുറിച്ചുള്ള ഡോ.സരിന്റെ എഫ്ബി പോസ്റ്റ് തിരിച്ചടിയാകുമെന്ന് സൂചന

പാലക്കാട്: രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസിലെ അഡ്വ. ദീപ ജോസഫിനെതിരെ ഡോ.സരിന്റെ പരിഹാസഭാഷയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ദീപയുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ഇടപെട്ട ചില കേസുകളുമെല്ലാം പ്രതിപാദിച്ചുകൊണ്ടാണ് സരിന്റെ എഫ് ബി കുറിപ്പ്. അതിജീവിതയുടെ സൈബര്‍ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അഡ്വ.ദീപയടക്കമുള്ളവര്‍ക്കെതിരെയും നടപടി വരുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് സരിന്റെ എഫ്ബി പോസ്റ്റ്.
എന്നാല്‍ സരിന് ചുട്ടമറുപടിയുമായി കമന്റ് ബോക്‌സ് നിറഞ്ഞു തുളുമ്പുകയാണ്. സരിന്‍ ചെയ്തതും സൈബര്‍ ക്രൈമാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ വിദ്യാഭ്യാസ യോഗ്യത അയാളുടെ പേഴ്‌സണല്‍ കാര്യമാണെന്നും അതെക്കുറിച്ച് സോഷ്യല്‍മീഡിയ പോസ്റ്റിടുന്നത് തെറ്റാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.
ദീപക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് പരിഹാസരൂപത്തില്‍ സരിന്‍ പോസറ്റിട്ടിരിക്കുന്നത്.
യെമനിലുള്ളവര്‍ക്ക് പോലും ഇവരുടെ തനിനിറം മനസിലായിട്ടും പക്ഷെ ഇവിടുത്തെ ചില പ്രബുദ്ധര്‍ക്ക് മാത്രം ഇപ്പോഴും സംഗതി കത്തിയിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.
എല്‍.എല്‍.ബി പാസാകുന്നതിന് മൂന്ന് വര്‍ഷം മുന്‍പേ പ്രാക്ടീസ് തുടങ്ങിയ ലോകത്തിലെ ആദ്യത്തെ അത്ഭുത വക്കീല്‍ ആയിരിക്കും ഇവരെന്നും സരിന്‍ പരിഹസിക്കുന്നു. ടൈം ട്രാവല്‍ പരാമര്‍ശത്തോടെയാണ് പരിഹാസം.
ഡോ.സരിന്റെ എഫ്ബി പോസറ്റിന്റെ പൂര്‍ണരൂപം
ടൈം ട്രാവല്‍ നടത്തുന്ന വക്കീലും, യെമനിലെ വീട് പണിയും, പിന്നെ കുറച്ച് മനുഷ്യാവകാശ സേവനങ്ങളും!
നമ്മുടെ നാട്ടില്‍ ആക്ടിവിസം തൊഴിലായി സ്വീകരിച്ച പലരേയും കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും കഴിവുള്ള ഒരു സുപ്രീം കോടതി വക്കീലിനെ (അങ്ങനെയാണ് സ്വയം അവകാശപ്പെടുന്നത്) ആദ്യമായിട്ടാണ് കാണുന്നത്.
യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ എന്ന പേരില്‍ പിരിച്ച പണം കൊണ്ട് സ്വന്തമായി വീട് പണിയാന്‍ സ്വപ്നം കാണുന്ന ഈ മഹതിയെ പറ്റി സാക്ഷാല്‍ ഒരു യെമന്‍ പൗരന്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ ആണ് ഈ കുറിപ്പിനു താഴെ കൊടുത്തിരിക്കുന്നത്.
യെമനിലുള്ളവര്‍ക്ക് പോലും ഇവരുടെ തനിനിറം മനസ്സിലായി, പക്ഷെ ഇവിടുത്തെ ചില പ്രബുദ്ധര്‍ക്ക് മാത്രം ഇപ്പോഴും സംഗതി കത്തിയിട്ടില്ല! പാവങ്ങളുടെ കണ്ണീര് വിറ്റ് കാശാക്കുന്ന ഈ പരിപാടിക്ക് എന്ത് പേരിടണം?
ഇനി ഇവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യം. അവിടെയാണ് ശരിക്കും ട്വിസ്റ്റ്! 2017 മുതല്‍ താനൊരു സുപ്രീം കോടതി വക്കീലാണെന്നാണ് മാഡത്തിന്റെ അവകാശവാദം. എന്നാല്‍ ബാര്‍ കൗണ്‍സില്‍ രേഖകള്‍ പ്രകാരം ഇവര്‍ നിയമബിരുദം (എല്‍എല്‍ബി) പൂര്‍ത്തിയാക്കിയത് 2020-ലാണ്! (വിവരങ്ങള്‍ അടങ്ങിയ സ്‌ക്രീന്‍ഷോട്ടുകള്‍ ഒപ്പമുണ്ട് ).
എല്‍.എല്‍.ബി പാസാകുന്നതിന് മൂന്ന് വര്‍ഷം മുന്‍പേ പ്രാക്ടീസ് തുടങ്ങിയ ലോകത്തിലെ ആദ്യത്തെ അത്ഭുത വക്കീല്‍ ആയിരിക്കും ഇവര്‍! പോരാത്തതിന്, ആ പാസായ ഡിഗ്രി പോലും ഡല്‍ഹി ബാര്‍ കൗണ്‍സില്‍ ഇതുവരെ വെരിഫൈ ചെയ്തിട്ടില്ലത്രേ. ടൈം ട്രാവല്‍ സിനിമകളെ വെല്ലുന്ന തിരക്കഥ!
ഇതുകൊണ്ടൊന്നും തീര്‍ന്നില്ല ഇവരുടെ സേവനം. ഏറ്റവും ഒടുവില്‍ കാണുന്നത്, കേരളത്തിലെ പ്രമുഖ യുവ എം.എല്‍.എ. പ്രതിയായ ലൈംഗിക അതിക്രമ കേസിലെ ഇരയെ ഭീഷണിപ്പെടുത്താന്‍ ഇവര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതാണ്.
നിമിഷ പ്രിയക്ക് വേണ്ടി കണ്ണീരൊഴുക്കിയ അതേ രക്ഷക തന്നെയാണോ ഇപ്പോള്‍ വേട്ടക്കാര്‍ക്ക് വേണ്ടി കുടപിടിക്കാന്‍ ഇറങ്ങിയിരിക്കുന്നതിലെ വിരോധാഭാസം എന്നൊന്നും ചോദിക്കരുത്, മാഡം പിണങ്ങും!

മുഖംമൂടികള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ് സുഹൃത്തുക്കളെ. സുപ്രീം കോടതി എന്ന ബോര്‍ഡും വെച്ച് നടക്കുന്ന ഇത്തരം തട്ടിപ്പുകാരെ നിലക്ക് നിര്‍ത്താന്‍ ഒക്കെ ഇന്നാട്ടിലെ ഭരണകൂടത്തിന് അറിയാം എന്ന് വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ…
എന്തയാലും വ്യാജമല്ലാത്ത ഒന്നിനെയും അവിടുന്ന് എടുക്കാന്‍ ഇല്ലയോ ആവോ. നല്ലൊരു വക്കീലിനെ വെച്ചാല്‍ ശിക്ഷ കുറഞ്ഞു കിട്ടും.
ഇതിലെങ്കിലും വ്യാജന്മാരെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ ശിഷ്ടകാലം ജയിലില്‍ കിടക്കാനുള്ള വകുപ്പുകള്‍ പല കേസുകളിലായി ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നാണല്ലോ കേള്‍ക്കുന്നത്.
ഡോ.സരിന്റെ ഈ പോസ്റ്റിനു താഴെ സരിനെതിരെ രൂക്ഷ വിമര്‍ശനം കമന്റുകളായി വന്നുനിറയുകയാണ്. ഇത് തിരിച്ചടിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ദീപ പരാതികൊടുത്താല്‍ സരിനെതിരെ നടപടിയെടുക്കേണ്ടെ എന്നാണ് കമന്റുകളില്‍ പലരും ചോദിച്ചിരിക്കുന്നത്.






