ഈ വര്‍ഷം ഇന്നുവരെ റോഡപകടങ്ങളില്‍ മരിച്ചത് 800ലധികം പേര്‍; സീബ്ര ലൈന്‍ കടക്കുമ്പോള്‍ കാല്‍നടയാത്രികരെ വാഹനമിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കി പിഴ ഈടാക്കും; മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികളിലേക്ക് ; കാല്‍നടയാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാനാകില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ഈ വര്‍ഷം ഇന്നുവരെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് എണ്ണൂറിലേറെ പേരെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. കേരളത്തിലെ റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളിലേക്ക മോട്ടോര്‍ വാഹനവകുപ്പ് കടക്കുകയാണ്. ഇനിമുതല്‍ സീബ്രലൈന്‍ കടക്കുമ്പോള്‍ കാല്‍നടയാത്രികരെ വാഹനമിടിച്ചാല്‍ ആ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനും രണ്ടായിരം രൂപ പിഴയീടാക്കാനും തീരുമാനിച്ചു.

സീബ്ര ലൈനില്‍ വാഹനം പാര്‍ക്ക് ചെയ്താലും ശിക്ഷയുണ്ടാകും. കടുത്ത നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ഈ വര്‍ഷം റോഡില്‍ മരിച്ച കാല്‍നടയാത്രക്കാരില്‍ 50ശതമാനം പേരും മുതിര്‍ന്ന പൗരന്മാരാണെന്നും ഗതാഗതവകുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഇവരില്‍ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കര്‍ശനമാക്കുന്നതെന്ന് കമ്മീഷണര്‍ അറിയിച്ചു.

സീബ്ര ക്രോസ്സിങ്ങില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു എന്ന് നേരത്തെ കേരള ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റര്‍ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു.
സീബ്ര ക്രോസിങ്ങില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് സംസ്‌കാരമാണെന്നും എന്ന് കോടതി വ്യക്തമാക്കി. സമയമില്ല എന്ന് പറഞ്ഞാണ് സ്വകാര്യ ബസുകള്‍ നിയമം ലംഘിക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനം അംഗീകരിക്കാനാവില്ല.
ഈ വര്‍ഷം ഇതുവരെ 860 കാല്‍നടക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന് മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി മറുപടി നല്‍കി. കാല്‍നട യാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.






