മികച്ച ചലച്ചിത്രത്തിനും തിരക്കഥാകൃത്തിനുമുള്ള (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍) സംസ്ഥാന പുരസ്‌കാരം നേടിയ ജിയോ ബേബിയുടെ ഏറ്റവും പുതിയ ചിത്രമാണ് സ്വാതന്ത്ര്യസമരം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ് തന്റെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പോജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
‘സ്വാതന്ത്ര്യസമരം ഒരു ആന്തോളജി ഫിലിമാണ്. അഞ്ച് കഥയും അഞ്ച് സംവിധായകരുമാണുള്ളത്. കോട്ടയം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഷൂുട്ടിംഗ്. ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക്ക് തോമസ്, ഫ്രാന്‍സിസ് ലൂയീസ് എന്നി അഞ്ച് പേരാണ് ഈ സിനിമയ്ക്കുവേണ്ടി എഴുതുന്നതും സംവിധാനം ചെയ്യുന്നതും.
‘വലിയ സമരങ്ങളെക്കുറിച്ചോ, വിപ്ലവങ്ങളെക്കുറിച്ചോ ഒന്നുമല്ല, സ്വാതന്ത്ര്യസമരം സംസാരിക്കുന്നത്. ഏതൊരു മനുഷ്യന്റെയും ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സ്വാതന്ത്ര്യം. അത് ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്.’
‘ജോജു ജോര്‍ജും രോഹിണിയുമാണ് ആദ്യചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രജീഷാവിജയനാണ് രണ്ടാമത്തെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രിന്ദയും സിദ്ധാര്‍ത്ഥ് ശിവയുമാണ് പിന്നീടുള്ള രണ്ട് ചിത്രങ്ങളെ കഥാപാത്രങ്ങള്‍. കബിനിയാണ് അഞ്ചാമത്തെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ അനവധി പുതുമുഖങ്ങളും ഈ ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്.’
‘സാനു കെ. തോമസും വിമലും നിഖില്‍ എസ്. പ്രവീണും ചേര്‍ന്നാണ് ഛായാഗ്രഹണം ഒരുക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് ശേഷം മാന്‍കൈന്‍ഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ജോമോന്‍ ജേക്കബ്ബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എ്‌നിവരാണ് നിര്‍മ്മാതാക്കള്‍.’