NEWS

നാദിർഷായുടെ ദിലീപ് ചിത്രം, ‘കേശു ഈ വീടിന്റെ നാഥൻ’ ഒ.ടി.ടി റിലീസിന്

രണ്ട് ​ഗെറ്റപ്പുകളിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ ഒരു പ്രത്യേകത. അറുപത് കഴിഞ്ഞ കഥാപാത്രമാണ് ഒന്ന്. ഉർവശിയാണ് ചിത്രത്തിലെ നായിക

ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ നിർമാതാക്കൾ ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി സിനിമാ സംഘടനകൾക്ക് കത്ത് നൽകി. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം, ‘കേശു ഈ വീടിന്റെ നാഥ’നെതിരെ കൃസ്ത്യൻ സമുദായ സംഘടനകൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.

രണ്ട് ​ഗെറ്റപ്പുകളിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ ഒരു പ്രത്യേകത. അറുപത് കഴിഞ്ഞ കഥാപാത്രമാണ് ഒന്ന്. ഉർവശിയാണ് ചിത്രത്തിലെ നായിക. സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പ് നിർമിക്കുന്നു. ഛായാഗ്രഹണം അനിൽ നായർ. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.

Back to top button
error: